ന്യൂഡൽഹി: എഎപി നേതാവും മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ. ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി.
ഡൽഹി ആന്റി കറപ്ഷൻ ബ്രാഞ്ച് (എബിസി) ആണ് സത്യേന്ദർ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തത്. ഡൽഹി ജല ബോർഡ് മുൻ സിഇഒ ഉദിത് പ്രകാശ് റായ്, മുൻ കോൺട്രാക്ച്വൽ കൺസൾട്ടന്റ് അങ്കിത് ശ്രീവാസ്തവ, നാഗേന്ദ്ര യാദവ്, രാജ കുമാർ കുറ, പങ്കജ് വർമ എന്നിവരാണ് അറസ്റ്റിലായ മറ്റാളുകൾ.
അരവിന്ദ് കെജ്‌രിവാൾ സർക്കാരിലെ ജലമന്ത്രിയായിരുന്നു സത്യേന്ദർ ജെയിൻ. ഡൽഹി ജല ബോർഡിന്റെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികളിൽ വലിയതോതിൽ ക്രമക്കേടുകളും ക്രിമിനൽ ഗൂഢാലോചനയും ഉൾപ്പെടെ നടന്നെന്ന കേസിലാണ് അറസ്റ്റ്.
അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ നടന്ന സമയത്ത് സത്യേന്ദർ ജെയിൻ ജയിലിൽ ആയിരുന്നെന്നും എഎപി പ്രതികരിച്ചു.
Content Highlights: Former Delhi minister Satyendar Jain arrested by Delhi ACB, Arrested in connection with Delhi Jal Board corruption and tender irregularities, Six individuals including former CEO Udit Prakash Rai also arrested, AAP claims the arrest is politically motivated as Jain was in jail during the alleged irregularities
Published: 18 Aug 2026, 10:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented