മുംബൈ: മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ സി.ജെ.പി. നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് യു.എസ്. പൗരനും ബോളിവുഡ് നടനുമായ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ കടുത്തവിമർശനം. ഇത്തരമൊരു പ്രവൃത്തി അമേരിക്കയിലാണ് ചെയ്തതെങ്കിൽ അടുത്ത വിമാനത്തിൽ നാടുകടത്തുമായിരുന്നെന്ന് കോടതി പറഞ്ഞു.

To advertise here,

ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡിലാണ് (ഒ.സി.ഐ.) ഇമ്രാൻ ഖാൻ ഇന്ത്യയിൽ താമസിക്കുന്നത്. നിയമപ്രകാരം ഈ കാർഡ് ഉടമകൾക്ക് ഇവിടെ ഭരണകൂടസംവിധാനങ്ങൾക്കുനേരേയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അവകാശമില്ല.

ഇന്ത്യയിൽ ജോലിചെയ്ത് ജീവിക്കുന്ന ഇമ്രാൻ ഖാൻ എന്തുകൊണ്ട് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നില്ല. ഇത്തരം നിയമലംഘനം ആവർത്തിക്കരുതെന്ന് കോടതി ഇമ്രാൻ ഖാന് കർശന മുന്നറിയിപ്പും നൽകി. തുടർന്ന് ഇമ്രാൻ കോടതിയിൽ മാപ്പ് പറഞ്ഞു. ഇനി പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന ഉറപ്പുംനൽകി.