ന്യൂഡൽഹി: കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിൽ രാജ്യസഭാ എം.പി.മാരുടെ ശമ്പളം, ആനുകൂല്യം തുടങ്ങിയവയ്ക്കായി സർക്കാർ ചെലവഴിച്ചത് 262 കോടി രൂപ. ഇതിൽ 151 കോടി രൂപ ആനുകൂല്യങ്ങൾക്കും യാത്രാചെലവുകൾക്കുംമാത്രം ചെലവഴിച്ചതായാണ് കണക്കുകൾ.
2024-25 കാലത്ത് ചെലവ് 98 കോടിയായിരുന്നു. 2025-26 കാലത്ത് ഇത് 163 കോടിയായി. 65 കോടിയുടെ വർധന. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾ, ഓഫീസ് ചെലവ്, മെഡിക്കൽ ബില്ലുകൾ എന്നിവ ചെലവിൽ ഉൾപ്പെടുന്നു. 2024-25 കാലത്ത് ശമ്പളം 25.71 കോടിയായിരുന്നു.
മെഡിക്കൽ ബിൽ 8.2 കോടി, യാത്രാചെലവ് 24.99 കോടി, മറ്റാനുകൂല്യങ്ങൾ 33.33 കോടി എന്നിങ്ങനെയും. 2025-26 കാലത്ത് ശമ്പളം 44.6 കോടിയായി വർധിച്ചു. മെഡിക്കൽ ബില്ലും 9.6 കോടിയായി. യാത്രാചെലവ് 36 കോടിയും മറ്റാനുകൂല്യങ്ങൾ 58.78 കോടിയുമായി.
ചന്ദർ ശേഖർ ഗൗർ എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷയിൽ രാജ്യസഭാ സെക്രട്ടേറിയറ്റാണ് വിവരങ്ങൾ കൈമാറിയത്.
Content Highlights: Total Rajya Sabha MP expenditure reached 163 crore in 2025-26., Significant increase of 65 crore compared to 2024-25 figures., Data includes salaries, medical bills, and domestic/international travel., Information obtained via RTI application by Chandrashekhar Gaur.
Published: 20 Jul 2026, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented