ന്യൂഡൽഹി: വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്നതിനാൽ ദീപാവലി ഉത്സവകാലത്തെ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയോട് ഡൽഹിയിലെ വ്യാപാരിസംഘടന.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യത്തിന്റെ റാലി പ്രഖ്യാപിച്ചിരിക്കെയാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി.ടി.ഐ.) കത്തയച്ചത്. ധൻതേരാസ്, ദീപാവലി ഉത്സവ സീസണിനിടയ്ക്കുള്ള പ്രതിഷേധം പതിനായിരത്തോളം കോടി രൂപയുടെ നഷ്ടം വ്യാപാരികൾക്കുണ്ടാക്കിയേക്കുമെന്ന് സി.ടി.ഐ. ചെയർമാൻ ബ്രിജേഷ് ഗോയൽ കത്തിൽ ചൂണ്ടിക്കാട്ടി.
ധൻതേരസ് ഈവർഷം നവംബർ ആറിനും ദീപാവലി എട്ടിനുമാണ്. അതിന് ഒരാഴ്ചമുമ്പാണ് വിപണി സജീവമാകുന്നത്. രാംലീല മൈതാനത്തിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ഇരുപതോളം മൊത്ത, ചില്ലറവിപണികളുണ്ട്. നവംബർ പത്തിനുശേഷം പ്രതിഷേധം സംഘടിപ്പിക്കുന്നത് പരിഗണിക്കാനും സി.ടി.ഐ. അഭ്യർഥിച്ചു.
Content Highlights: Delhi traders request Rahul Gandhi to avoid protests during Diwali, citing potential economic losses due to festive season disruptions.
Published: 25 Oct 2026, 06:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented