ന്യൂഡൽഹി: പാർലമെന്റിലെ ‘ലുങ്കി വാല’ വിവാദങ്ങൾക്കിടെ സഭയിൽ കൗതുകമുണർത്തി മുസ്ലിം ലീഗ് എംപി പി.വി. അബ്ദുൾ വഹാബിൻ്റെ ‘മുണ്ട് കൈമാറ്റം’. ബിജെപി എംപി സുസ്മിത ദേവ് സിപിഎം എപി ജോൺ ബ്രിട്ടാസിനെ 'ലുങ്കീവാലാ' എന്ന് വിളിച്ചതിനെ തുടർന്ന് സഭയിൽ വൻ പ്രതിഷേധം അരങ്ങേറിയ പശ്ചാത്തലത്തിലായിരുന്നു സംഭവം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ കേരള സ്‌പെഷ്യൽ മുണ്ടുകൾ ഉടുത്തെത്തി കേരളത്തിൽനിന്നുള്ള എംപിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ മുസ്ലിം ലീഗ് എംപി അബ്ദുൾ വഹാബ് കുർത്തയും പൈജാമയും ധരിച്ചാണ് വ്യാഴാഴ്ച പാർലമെന്റിലെത്തിയത്. മറ്റ് കേരളാ എംപിമാരെപ്പോലെ എന്തുകൊണ്ടാണ് മുണ്ടും ഷർട്ടും ധരിക്കാത്തതെന്ന് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള എംപിമാർ അദ്ദേഹത്തോട് ചോദിച്ചു.
എന്നാൽ, അപ്പോഴാണ് സഭയിൽ രണ്ട് ദിവസമായി നടക്കുന്ന മുണ്ട് പ്രതിഷേധത്തേക്കുറിച്ച് അബ്ദുൾ വഹാബ് അറിഞ്ഞത്. ബുധനാഴ്ച സഭയിൽ ഹാജരാകാതിരുന്നതിനാൽ ‘ലുങ്കി വാല’ വിവാദം വഹാബ് അറിഞ്ഞിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തിന് ഒരു മുണ്ട് നൽകി. ഇത് അദ്ദേഹം അത് താൻ ധരിച്ചുവന്നിരുന്ന പൈജാമയ്ക്ക് മുകളിൽ ഉടുക്കുകയും ചെയ്തു.
കുറച്ച് കഴിഞ്ഞതോടെ പൈജാമയ്ക്ക് മുകളിൽ മുണ്ട് ഉടുക്കുന്നത് അസൗകര്യമായി തോന്നിയ അബ്ദുൾ വഹാബ് അത് ഊരി മടക്കി തന്റെ സീറ്റിന് മുന്നിലുള്ള മേശപ്പുറത്ത് വെച്ചു. സഭയിൽ നടക്കുന്ന വിവാദത്തിൽ കൗതുകം പൂണ്ട് ആകണം, മലയാളികൾ ഉടുക്കുന്ന മുണ്ടിനേക്കുറിച്ച് അന്വേഷിച്ച് ബിജെപി എംപി രാധാ മോഹൻ ദാസ് അഗർവാൾ വന്നു. അതോടെ വഹാബ് തന്റെ മേശപ്പുറത്തിരുന്ന മുണ്ട് സന്തോഷപൂർവം രാധാ മോഹൻ ദാസിന് സമ്മാനിക്കുകയും ചെയ്തു.
Content Highlights: Muslim League MP PV Abdul Wahab arrived in Parliament wearing a kurta and pyjama., Mallikarjun Kharge and other MPs questioned why he wasn't wearing a traditional Kerala mundu and shirt., Wahab wrapped a gifted mundu over his pyjama, found it uncomfortable, and placed it on his desk., He later handed the mundu to BJP MP Radha Mohan Das Agarwal when asked for one.
Published: 14 Aug 2026, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented