ചെന്നൈ: പൂജാ അവധിക്ക് തിരുവനന്തപുരത്തുനിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-സാന്ത്രാഗാച്ചി-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ സര്‍വീസാണ് പൂജാ അവധിക്കാലെത്തെ തിരക്ക് പരിഗണിച്ച് പ്രഖ്യാപിച്ചത്.
06081 തിരുവനന്തപുരം നോര്‍ത്ത്-സാന്ത്രാഗാച്ചി സ്‌പെഷ്യല്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ അഞ്ചാം തീയതി മുതല്‍ ഒക്ടോബര്‍ 17 വരെ എല്ലാ വെള്ളിയാഴ്ചകളിലും തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് സര്‍വീസ് നടത്തും. 06082 സാന്ത്രാഗാച്ചി-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ എട്ടാം തീയതി മുതല്‍ ഒക്ടോബര്‍ 20 വരെ എല്ലാ തിങ്കളാഴ്ചകളിലും സാന്ത്രാഗാച്ചിയില്‍നിന്ന് സര്‍വീസ് നടത്തും.
14 എസി ത്രീ ടയര്‍ ഇക്കണോമി, രണ്ട് സ്ലീപ്പര്‍ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകളാണ് ട്രെയിനിലുള്ളത്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ ഈ ട്രെയിനുകളില്‍ മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.
Content Highlights: Indian Railways announces special train from Trivandrum North to Santragachi for Puja Holidays
Published: 01 Sept 2025, 07:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented