ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി.യുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍. ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍.ആര്‍.പി.ആര്‍.എച്ച്.) ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്ന് എന്‍.ഡി.ടി.വി. സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു. എന്‍.ഡി.ടി.വി. ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പ് നടത്തുന്ന നീക്കങ്ങള്‍ക്കിടെയാണ് രാജി തീരുമാനം. നവംബര്‍ 29 മുതല്‍ രാജി പ്രാബല്യത്തില്‍ വരും. എന്‍.ഡി.ടി.വി. ചെയര്‍പേഴ്‌സണാണ് പ്രണോയ് റോയ്. രാധിക റോയ് എക്‌സിക്യുട്ടീവ് ഡയറക്ടറുമാണ്.
അതേസമയം സുദിപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയുള്ള തീരുമാനം അംഗീകരിച്ചതായി ആര്‍.ആര്‍.പി.ആര്‍. ഹോള്‍ഡിങ്ങിന്റെ ബോര്‍ഡ് അറിയിച്ചു.
അതിനിടെ എന്‍.ഡി.ടി.വി.യെ ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍. ഹോള്‍ഡിങ്ങിന്റെ (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിങ്) കൈവശമുള്ള 29.18 ശതമാനം ഓഹരികള്‍ തിങ്കളാഴ്ച അദാനി ഗ്രൂപ്പിനുകീഴിലുള്ള വി.സി.പി.എലിനു (വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്) കൈമാറിയതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു. ഇതിനുപുറമെ, വിപണിയില്‍നിന്ന് 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫര്‍ പ്രകാരം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ കണക്കുപ്രകാരം ഇതുവരെ 53.28 ലക്ഷം ഓഹരികള്‍ അദാനി ഗ്രൂപ്പിനു കൈമാറാന്‍ സന്നദ്ധതയറിയിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ട്. നവംബര്‍ 22-നു തുടങ്ങിയ ഓപ്പണ്‍ ഓഫര്‍ ഡിസംബര്‍ അഞ്ചിനാണ് അവസാനിക്കുക.
Content Highlights: prannoy, radhika roy resigned from ndtv
Published: 30 Nov 2022, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented