സിനിമാനയത്തിൽ തീരുമാനങ്ങൾ കൂടിവേണം, ഷൂട്ടിങ് ട്രാക്ക് ചെയ്യും- മന്ത്രി പി.സി വിഷ്ണുനാഥ്
ഹേമാകമ്മറ്റി റിപ്പോർട്ടിന്റെ തുടർച്ച എന്ന നിലയിൽ കഴിഞ്ഞ സർക്കാർ ഒരു കോൺക്ലേവ് നടത്തി രൂപീകരിച്ച സിനിമാനയം വിശദമായി പഠിച്ചപ്പോൾ അതിൽ നിർദ്ദേശങ്ങൾ മാത്രമേ ഉണ്ടായിരുന്നുവെന്നും തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടില്ല എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. അന്നത്തെ സിനിമാനയം തള്ളിക്കളയാനല്ല ഉദ്ദേശിക്കുന്നതെന്നും പക്ഷേ ആ നിർദ്ദേശക സ്വഭാവം കൊണ്ടുമാത്രം പ്രശ്‌നങ്ങൾക്ക് പരിഹാരമാവില്ലെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ഡോട്‌കോം ലിറ്ററേച്ചറിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. മുമ്പ് രൂപീകരിച്ച സിനിമാനയത്തിൽ തീരുമാനങ്ങൾ കൂടി കൈക്കൊള്ളാൻ പാകത്തിലുള്ള നടപടികൾ സർക്കാർ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അത് സർക്കാറിന്റെ സാംസ്‌കാരിക നയത്തിന്റെ ഭാഗമായിട്ട് വരുമെന്നും മന്ത്രി.
സിനിമയിൽ അഭിനയിച്ച് പ്രതിഫലം ലഭിക്കാതിരിക്കുകയും അതു ചോദിക്കുമ്പോൾ സംഘടിതമായി പിന്നീട് ആ അഭിനേതാക്കളെ ജോലിക്ക് വിളിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതകൾ മതിയായ അർഹതയോടെ പരിഗണിച്ച് പരിഹാരങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ സിനിമാഷൂട്ടിങ് നടക്കുമ്പോൾ പലപ്പോഴും സർക്കാർ അറിയുന്നില്ലെന്നും സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഇടപെടാതെ പക്ഷേ, സർക്കാറിന്റെ മേൽനോട്ടം കൂടി ഉണ്ടാവുന്ന തരത്തിൽ സിനിമാഷൂട്ടിങ് ട്രാക്ക് ചെയ്യുന്ന സംവിധാനവും കൊണ്ടുവരുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞു. സിനിമാമേഖലയിലെ തൊഴിൽ നിഷേധം, നീതി ലംഘനം തുടങ്ങിയ പ്രശ്‌നങ്ങളെ പരിഹരിക്കാനാണ് ഈ ട്രാക്കിങ്ങിലൂടെ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ് വേളയിൽ ഐസിസി രൂപീകരിക്കണമെന്ന നിർദ്ദേശംമാത്രം ഉണ്ടായാൽ പോരാ, മറിച്ച് അങ്ങനെ ചെയ്തില്ലെങ്കിൽ എന്തുനടപടി നേരിടേണ്ടി വരുമെന്നുകൂടി അറിഞ്ഞാൽ മാത്രമേ സർക്കാറിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാർ ബാധ്യസ്ഥരാവൂ എന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ട് വായിച്ചിട്ടില്ലെന്നും അത് ഒരു സർക്കാർ നടപടിയായി മുന്നിൽ നിൽക്കുന്നതുകൊണ്ട് നടപടികൾക്കുവിധേയമാവേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.
കലയ്ക്കും സംസ്‌കാരത്തിനും നീക്കിവെക്കുന്ന തുക വളരെ കുറവാണെന്നും എല്ലാ അർഥത്തിലും സാംസ്‌കാരിക മേഖലയെയും വകുപ്പിനെയും ശാക്തീകരിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. കലയും സംസ്‌കാരവും രാഷ്ട്രീയവും വ്യക്തിജീവിതവും രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ നിലപാടുകളും പി.സി വിഷ്ണുനാഥ് തുറന്നുപറയുന്നു.
Content Highlights: PC Vishnunath, Interview, Cultural Ministry, Justice Hema Committee, Rahul Mankoottathil Film Policy
Published: 20 Nov 2026, 06:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented