ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ കാലാവസ്ഥാ വ്യതിയാന ഫെഡറൽ മന്ത്രി മുസാദിക് മാലിക് ഡൽഹിയിലെത്തി. മുസാദിക് മാലികിന്റെ വരവിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും ഉയർന്നു.
2023 മെയ് മാസത്തിനുശേഷം ഒരു പാകിസ്താൻ ഫെഡറൽ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമാണ്. പഹൽഗാം ഭീകരാക്രമണത്തിനും 2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള പാകിസ്താന്റെ ഭാഗത്ത്നിന്നുള്ള ആദ്യത്തെ ഉന്നതതല സന്ദർശനവും ആണിത്.
ഭീകരവാദവുമായി ബന്ധപ്പെട്ടും നയതന്ത്ര ഇടപെടലുകളിലും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ 'സ്ഥിരതയില്ലാത്തതും ഇരട്ടത്താപ്പുള്ളതുമായ' സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയ സാഹചര്യത്തിൽ, പാകിസ്താന്റെ വെള്ളത്തിൽ തൊടുന്ന ആരുടെയും കൈകൾ 'വെട്ടിമാറ്റും' എന്ന് ഭീഷണിപ്പെടുത്തിയ മാലികിന്റെ മുൻകാല പ്രകോപനപരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയ കോൺഗ്രസ് എംപി പ്രമോദ് തിവാരി ബിജെപിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് മാലിക് ഉപയോഗിച്ച ഭാഷ 'ഭീകരവാദികളുടേതിന് സമാനം' എന്ന് പറഞ്ഞ തിവാരി, ഭീകരവാദവും ചർച്ചകളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും വാദിച്ചു.
രാജ്യത്തിന്റെ വിദേശനയം ബിജെപി സർക്കാർ വിട്ടുവീഴ്ചയ്ക്ക് വിധേയമാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സുരേന്ദ്ര രജ്പുത് ആരോപിച്ചു. ചർച്ചകളും ഭീകരവാദവും ഒരേസമയം സാധ്യമല്ലെന്ന് പറഞ്ഞവർ ഇപ്പോൾ പാകിസ്താൻ മന്ത്രിയെ അതിഥിയായി സ്വീകരിച്ചിരിക്കുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവ് ഫഖ്രുൽ ഹസൻ ചാന്ദ് പരിഹസിച്ചു. ബിജെപിയുടെ വിദേശ നയം ആശയക്കുഴപ്പം നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ബിജെപിയും കേന്ദ്രവും നയം മാറ്റിക്കൊണ്ടിരിക്കുമെന്ന് എൻസിപി (എസ്പി)യും ആരോപിച്ചു.
അതേസമയം പാക് മന്ത്രിയുടെ സന്ദർശനം ഒരു ബഹുരാഷ്ട്ര കൂട്ടായ്മയുടെ ഭാഗമായുള്ള പതിവ് നടപടിക്രമം മാത്രമാണെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ വൃത്തങ്ങൾ, ഇത് ഉഭയകക്ഷി ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനായുള്ള നീക്കമല്ലെന്നും ന്യായീകരിച്ചു.
Content Highlights: Pakistani Federal Minister Musadiq Malik arrived in Delhi for the SCO Civilisational Dialogue Forum., This is the first high-level visit from Pakistan since May 2023 and post-Operation Sindoor in May 2025., Opposition parties, including Congress and SP, criticized the BJP government for double standards., Central government sources clarified that the visit is part of a multilateral forum and not a bilateral outreach.
Published: 20 Nov 2026, 04:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented