ബെംഗളൂരു: പല സംസ്ഥാനങ്ങളിലെ വോട്ടർ തിരിച്ചറിയൽകാർഡ് കൈവശംവെച്ചിരിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ നടൻ പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ വാറന്റ്. ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
കോടതിയിൽ ഹാജരാകാൻ രണ്ടുതവണ സമൻസ് അയച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി നാല് വോട്ടർ തിരിച്ചറിയൽകാർഡുകൾ പ്രകാശ് രാജ് കൈവശംവെച്ചിട്ടുണ്ടെന്നാരോപിച്ച് ദിലീപ് കുമാർ എന്നയാളാണ് കോടതിയെ സമീപിച്ചത്. വ്യാജ ആരോപണമാണിതെന്നാണ് പ്രകാശ് രാജിന്റെ പ്രതികരണം.
Content Highlights: Bengaluru magistrate court issued a non-bailable warrant against actor Prakash Raj., The case involves allegations of holding voter ID cards from multiple states., The actor failed to appear in court despite receiving two prior summons., Prakash Raj has officially denied the allegations, calling them false.
Published: 23 Jun 2026, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented