ബെംഗളൂരു:  കോവിഡിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30,31 തിയതികളില്‍ നടത്താനിരിക്കുന്ന കര്‍ണാടക പൊതു പ്രവേശന പരീക്ഷ-കെ.സി.ഇ.ടി. പരീക്ഷ മാറ്റി വെക്കണം എന്നാവശ്യവുമായി എന്‍.എസ്.യു.ഐ.

To advertise here,

വിഷയവുമായി ബന്ധപ്പെട്ട് എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫന്‍ കര്‍ണാടക ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു.

കേരളത്തില്‍ നടത്തിയ കീം പരീക്ഷയ്ക്കു പിന്നാലെ ചില വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും കോവിഡ് സ്ഥിരീകരിച്ചതും കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ മാറ്റിവെച്ചതും ചൂണ്ടിക്കാണിച്ചാണ് കെ.സി.ഇ.ടി. മാറ്റിവെക്കണമെന്ന് എന്‍.എസ്.യു.ഐ. ആവശ്യപ്പെടുന്നത്.

എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറിയായ എറിക്ക്, കര്‍ണാടക,ഗോവ എന്നീ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയും കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ഓള്‍ ഇന്ത്യ ചാര്‍ജും വഹിക്കുന്നുണ്ട്.

content highlights: postpone kcet demands nsu