ന്യൂഡല്‍ഹി:  ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയുടെ തേരോട്ടം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ പ്രധാനപ്പെട്ട മൂന്നുസീറ്റുകളിലും എബിവിപി വിജയിച്ചു. എന്‍.എസ്.യു.ഐ.യ്ക്ക് വൈസ് പ്രസിഡന്റ് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. 

To advertise here,

എബിവിപിയുടെ ആര്യന്‍ മാന്‍ ആണ് ഡല്‍ഹി സര്‍വകലാശാല യൂണിയന്റെ പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി എന്‍.എസ്.യു. സ്ഥാനാര്‍ഥി രാഹുല്‍ ഝാന്‍സ്ലയും തിരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ കുനാല്‍ ചൗധരി സെക്രട്ടറിയായും ദീപിക ഝാ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 

എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് 28,841 വോട്ടുകള്‍ കിട്ടിയപ്പോള്‍ എന്‍.എസ്.യു. സ്ഥാനാര്‍ഥിക്ക് 12,645 വോട്ടുകള്‍ ലഭിച്ചു. എസ്എഫ്‌ഐ-ഐസ മുന്നണി സ്ഥാനാര്‍ഥി 5385 വോട്ടുകളും നേടി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എന്‍.എസ്.യുവിന്റെ വിമത സ്ഥാനാര്‍ഥി 5522 വോട്ടുകള്‍ സ്വന്തമാക്കി. 

വൈസ് പ്രസിഡന്റ് സീറ്റില്‍ എന്‍എസ്‌യുഐ സ്ഥാനാര്‍ഥി 29,339 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എബിവിപിക്ക് 20,547 വോട്ടുകളും എസ്എഫ്‌ഐ-ഐസ മുന്നണിക്ക് 4,163 വോട്ടുകളും ലഭിച്ചു. 23,779 വോട്ടുകള്‍ നേടിയായിരുന്നു എബിവിപിയുടെ സെക്രട്ടറി സ്ഥാനാര്‍ഥിയുടെ വിജയം. എന്‍എസ് യുഐക്ക് 16,177 വോട്ടുകളും, എസ്എഫ്‌ഐ-ഐസക്ക് 9,535 വോട്ടുകളും ലഭിച്ചു. ജോയിന്റ് സെക്രട്ടറിയായി വിജയിച്ച എബിവിപി സ്ഥാനാര്‍ഥി 21,825 വോട്ടുകള്‍ നേടി. എന്‍എസ്‌യുഐക്ക് 17,380 വോട്ടുകളും, എസ്എഫ്‌ഐ-ഐസക്ക് 8,425 വോട്ടുകളും ലഭിച്ചു.