
തിരുവനന്തപുരം: വ്യാഴാഴ്ച കേരളത്തില്‍ എത്താനിരിക്കെയാണ് കേരളത്തിന്റെ ചുമതലയുള്ള എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ കൊല്ലപ്പെടുന്നത്. രാജ് സമ്പത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കെ.എസ്.യു. നേതൃത്വം. രണ്ടുമാസം മുമ്പാണ് കേരളത്തിന്റെ ചുമതല ഏറ്റെടുത്തത്. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ നേതൃത്വവുമായി ബന്ധം സ്ഥാപിച്ച രാജ് സമ്പത്ത് 27-നാണ് അടിയന്തരമായി ആന്ധ്രയിലെത്തണമെന്ന് പറഞ്ഞ് കേരളത്തില്‍നിന്ന് മടങ്ങിയത്.
കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മിലടിച്ച നെയ്യാറിലെ തെക്കന്‍ മേഖലാ ക്യാമ്പില്‍ രാജ് സമ്പത്തും പങ്കെടുത്തിരുന്നു. 24 നും 25 നും ക്യാമ്പില്‍ പങ്കെടുത്ത രാജ് സമ്പത്ത് 27-ാം തീയതിയാണ് മടങ്ങിയത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എന്ന നിലയില്‍ അവസാനമായി എടുത്ത നടപടി ക്യാമ്പിലെ തമ്മിലടിയില്‍ അച്ചടക്ക നടപടിയാണ്. ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ തലേദിവസം തന്നെ എത്തിയിരുന്നു.
അടിയുണ്ടായ ദിവസം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തു. അവിടെനിന്ന് ആന്ധ്രയിലേക്ക് അടിയന്തരമായി പോകണമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങി. പെട്ടെന്നുള്ള യാത്ര ആയിരുന്നതിനാല്‍ ആന്ധ്ര വരെ റിസര്‍വ് ചെയ്യാത്ത സെക്കന്‍ഡ് ക്ലാസ് കോച്ചിലായിരുന്നു യാത്ര. ആന്ധ്രയിലെത്തിയതിന് ശേഷമാണ് തമ്മിലടിയുടെ പേരില്‍ അച്ചടക്ക നടപടിയെടുക്കുന്നത്.
വീണ്ടും വ്യാഴാഴ്ച കേരളത്തിലെത്താനിരിക്കെയാണ് രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേരളത്തില്‍ കെ.എസ്.യു. ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുമെന്ന് സംസ്ഥാന നേതാക്കളോട് പറഞ്ഞിട്ടാണ് രാജ് സമ്പത്ത് ആന്ധ്രയ്ക്ക് തിരിച്ചത്.
ക്യാമ്പിലെത്തിയതിന് ശേഷം പെട്ടെന്ന് തന്നെ പ്രവര്‍ത്തകരുമായി അടുക്കാനും ആളുകളുമായി സൗഹൃദം സ്ഥാപിക്കാനും സാധിക്കുന്ന വ്യക്തിത്വമായിരുന്നു രാജ് സമ്പത്തിന്റേതെന്ന് പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ആന്ധ്രയില്‍ ഒരു ജന്മിയ്ക്കെതിരെ നാട്ടുകാര്‍ക്ക് വേണ്ടി ഭൂമി വിഷയത്തില്‍ നിയമപരമായി നീങ്ങിയിരുന്നുവെന്നാണ് മനസിലാക്കുന്നത്. ഇതിന്റെ ആവശ്യത്തിനാണ് പെട്ടെന്ന് ആന്ധ്രയിലേക്ക് പോകേണ്ടി വന്നതെന്നാണ് സൂചന.
ഒരു സാധാരണ കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് വന്ന സാധാരണക്കാരനായ യുവാവ്. ദേശീയ സെക്രട്ടറിയാണെന്ന ഭാവഭേദമില്ലാതെ ആളുകളോട് ഇടപഴകുന്ന വ്യക്തിത്വം അങ്ങനെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ രാജ് സമ്പത്തിനെ ഓര്‍ക്കുന്നത്. ഒരുപക്ഷെ രണ്ടു ദിവസം കൂടി കേരളത്തില്‍ നിന്നിരുന്നെങ്കില്‍ ഇന്നും ജീവനോടെ ഇരിക്കേണ്ട ഒരാള്‍ പെട്ടെന്ന് കൊല്ലപ്പെട്ട വാര്‍ത്തയുടെ ഞെട്ടലില്‍ ആണ് പ്രവര്‍ത്തകരും.
Content Highlights: NSUI secretary Kerala In charge secretary Birru Sampath Kumar found dead
Published: 30 May 2024, 06:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented