ന്യൂഡല്‍ഹി: വിജയദശമി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. "രാജ്യത്തെ ജനങ്ങള്‍ക്ക് വിജയദശമി ആശംസകള്‍! ദുര്‍ഗ്ഗാദേവിയുടേയും ശ്രീരാമന്റേയും ആശീര്‍വാദത്താല്‍ നിങ്ങള്‍ക്കേവര്‍ക്കും ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വിജയമുണ്ടാകട്ടെ, അതാണെന്റെ ആഗ്രഹം." മോദിപോസ്റ്റില്‍ കുറിച്ചു. 

To advertise here,

ദുര്‍ഗ്ഗാപൂജയുടെ അവസാനദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. രാവണനെ രാമന്‍ വധിച്ച് തിന്മയുടെ മേല്‍ നന്മ വിജയം നേടിയ ദിവസമാണെന്ന സങ്കല്‍പത്തിലാണ് വിപുലമായ ചടങ്ങുകളോടെ വിജയദശമി ആഘോഷിക്കുന്നത്.