ന്യൂഡൽഹി: നീതി, സമത്വം, ജനക്ഷേമം എന്നിവയിൽ അധിഷ്ഠിതമായ നല്ല ഭരണ മാതൃകയാണ് രാമരാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമന്റെ ആദർശങ്ങൾ ഇന്നും രാജ്യത്തിന് വഴികാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
ഭരണനിർവ്വഹണത്തിൽ ശ്രീരാമന്റെ ആദർശങ്ങളുടെ പ്രസക്തി ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന, നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഭരണ സംവിധാനത്തിന്റെ മാനദണ്ഡമായി രാമരാജ്യത്തിന്റെ ആശയം തുടരുന്നുവെന്നും പറഞ്ഞു.
'അത് നല്ല ഭരണത്തിന്റെ മാനദണ്ഡമായി കണക്കാക്കപ്പെടുന്നു. രാമരാജ്യം എന്നാൽ, യാതൊരു പക്ഷപാതവുമില്ലാത്ത, എല്ലാവർക്കും നീതി ലഭിക്കുന്ന, തുല്യ അവസരങ്ങൾ ലഭ്യമാകുന്ന ഭരണമാണ്. അധികാരത്തിന്റെ ലക്ഷ്യം ഭരിക്കുകയല്ല ജനങ്ങളുടെ ക്ഷേമത്തിനായി സേവനം ചെയ്യുക എന്നത്. ഇതാണ് ശ്രീരാമന്റെ ആദർശം. അതിനാൽ, ജനങ്ങളെ ജനാർദനനായി കണ്ടും 'പൗരൻ ദൈവമാണ്' എന്ന മന്ത്രം പിന്തുടർന്നും നമ്മൾ എപ്പോഴും മുന്നോട്ട് പോവണം. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സേവനത്തിന് നമ്മൾ മുൻഗണന നൽകണം' മോദി പറഞ്ഞു.
എത്ര വലിയ പ്രതിസന്ധിയായാലും, എത്ര കഠിനമായ വെല്ലുവിളിയായാലും, നമ്മൾ മറ്റുള്ളവരെ ആശ്രയിച്ച് വെറുതെ ഇരിക്കരുത്. നമ്മുടെ സ്വന്തം ശക്തി നാം തിരിച്ചറിയണം. നമ്മുടെ വിഭവങ്ങളിൽ നമുക്ക് വിശ്വാസമുണ്ടാകണം. നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിയാക്കി മാറ്റുകയും നമ്മുടെ സ്വന്തം കഠിനാധ്വാനത്തിലൂടെ പരിഹാരങ്ങൾ കണ്ടെത്തുകയും വേണം. പാതയിലെ ബുദ്ധിമുട്ടുകൾക്ക് നമ്മുടെ യാത്രയെ തടയാനാകില്ലെന്ന് ശ്രീരാമൻ നമ്മെ പഠിപ്പിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.
ദേശീയ താല്പര്യത്തിനായി ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട്, രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന, സാംസ്‌കാരിക മൂല്യങ്ങളെ തകർക്കുന്ന ശക്തികളെ ചെറുക്കാൻ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
'നമ്മുടെ ചിന്തകൾ യോജിക്കണം, രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും എല്ലാ രാഷ്ട്രീയ പാർട്ടികളും ദേശീയ താല്പര്യത്തിനായി ഒരുമിച്ച് നിൽക്കണം. ഈ ചൈതന്യത്തോടെ നാം മുന്നോട്ട് പോകണം. രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ നാം ഒരുമിച്ച് പോരാടണം. രാജ്യത്തിന് ദോഷം വരുത്തുന്ന ശക്തികൾ, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആളുകൾ, നമ്മുടെ സംസ്‌കാരത്തെ വെറുക്കുന്ന മാനസികാവസ്ഥ. ഇവയാണ് രാജ്യത്തിന്റെ ശത്രുക്കൾ' പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: PM Modi described Ram Rajya as a model of good governance based on justice, equality, and public welfare., Stressed that the goal of power is not to rule, but to serve the people., Called for unity among political parties and institutions against forces that divide society.
Published: 20 Oct 2026, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented