ഒട്ടേറെ ആരാധകരുള്ള നയൻതാരക്കും വിഘ്‌നേഷിനും മക്കളായ ഉയിരും ഉലകും പിറന്നതോടെ മറ്റൊരു ഫാന്‍ ബേസ് തന്നെയാണ്. വിജയദശമി ദിനത്തില്‍ നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും കുറച്ചധികം സ്‌പെഷ്യലാണ്.

To advertise here,

വീട്ടിൽ ജോലിക്കെത്തുന്നവർക്ക് സമ്മാനങ്ങള്‍ നല്‍കിയായിരുന്നു താരങ്ങളുടെ വിജയദശമി ആഘോഷം.കുഞ്ഞിക്കൈകള്‍ക്കൊണ്ട് സമ്മാനം വിതരണം ചെയ്തത് മക്കളായ ഉലകും ഉയിരുമാണ്. മികച്ച പാരന്റിങ്ങിന് ഉദാഹരണമാണിതെന്നും സ്വപ്നതുല്യമായ ജീവിതമാണ് നിങ്ങള്‍ ജീവിക്കുന്നതെന്ന കമന്റുകളുമായി ആരാധകരുമെത്തി. 'ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ഈ വിജയദശമി ദിനത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും വിജയവും സന്തോഷവും കൊണ്ടുവരെട്ട' എന്ന് ആശംസിച്ചുകൊണ്ടാണ് നയന്‍സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം രണ്ടു വയസ്സു തികഞ്ഞ ഉയിരിൻ്റെയും ഉലകിൻ്റെയും പിറന്നാൾ ആഘോഷ ചിത്രങ്ങളും നയൻതാര പങ്കുവെച്ചിരുന്നു.

2022 ജൂണില്‍ ചെന്നൈയിലായിരുന്നു ഇരുവരുടേയും വിവാഹം. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. അതേ വര്‍ഷം ഒക്ടോബറില്‍ വാടകഗര്‍ഭധാരണത്തിലൂടെ വിക്കിയും നയന്‍സും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളുമായി. അതിനുശേഷം കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള എല്ലാ സന്തോഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.