
ന്യൂഡൽഹി: ചോദ്യക്കടലാസ് ചോർച്ചകൾ വെല്ലുവിളിയാകുമ്പോൾ പൊതുപരീക്ഷകളുടെ നടത്തിപ്പിന് വിദേശരാജ്യങ്ങളിലെ മാതൃകകൾ സ്വീകരിച്ചുകൂടേയെന്ന ചോദ്യവുമായി പാർലമെന്ററി സമിതി. ആരോഗ്യ, കുടുംബക്ഷേമ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്കുമുന്നിൽ ഹാജരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.), നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) പ്രതിനിധികളോടാണ് സമിതിയിലെ ചില അംഗങ്ങൾ വിദേശമാതൃകകളുടെ സാധ്യതയെക്കുറിച്ച് ആരാഞ്ഞത്.
നീറ്റ് യു.ജി. പുനഃപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച കമ്മിറ്റി യോഗം ചേർന്നത്. എൻ.ടി.എ. ഡയറക്ടർ ജനറൽ അഭിഷേക് സിങ്ങും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയും എൻ.എം.സി. ചെയർമാൻ ഡോ. അഭിജാത് സേഠും പങ്കെടുത്തു. ചോദ്യച്ചോർച്ചയ്ക്ക് പിന്നാലെ റദ്ദാക്കിയ നീറ്റ് പരീക്ഷ 21-ന് നടക്കാനിരിക്കേ, സ്വീകരിക്കുന്ന മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും അധികൃതർ സമിതിക്കുമുന്നിൽ വിശദീകരിച്ചു.
അമേരിക്കയിലും ചൈനയിലുമടക്കം ഇത്തരത്തിൽ വലിയ പരീക്ഷകൾ നടക്കാറുണ്ടെങ്കിലും ചോദ്യക്കടലാസ് ചോർന്നതായി പരാതികൾ ഉയർന്നിട്ടില്ലെന്നതും ചൂണ്ടിക്കാട്ടി. എൻ.ടി.എ.യും എൻ.എം.സി.യും വിദേശമാതൃകകൾ സ്വീകരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനും ചില അംഗങ്ങൾ നിർദേശിച്ചതായി സൂചനയുണ്ട്.
മന്ത്രി പ്രധാന്റെ രാജിയാവശ്യപ്പെട്ട് അധ്യാപക, വിദ്യാർഥി സംഘടനകൾ
ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളിൽ ഉത്തരവാദിത്വമേറ്റ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അധ്യാപക, വിദ്യാർഥി സംഘടനകളുടെ സംയുക്തവേദി ആവശ്യപ്പെട്ടു. 30 സംഘടനകൾ ഉൾപ്പെടുന്ന ജോയന്റ് ഫോറം ഫോർ മൂവ്‌മെന്റ് ഓൺ എജുക്കേഷൻ (ജെ.എഫ്.എം.ഇ.) ആണ് ആവശ്യമുയർത്തിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തിയ എല്ലാ പരീക്ഷകൾക്കും വീഴ്ചകളുടെ കഥ പറയാനുണ്ടെന്ന് ജെ.എഫ്.എം.ഇ. അധ്യക്ഷയായ പ്രൊഫ. നന്ദിതാ നരേയ്ൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
Content Highlights: Parliamentary panel reviews NEET exam integrity following paper leaks., NTA and NMC officials discussed potential adoption of international exam models., Concerns raised over the effectiveness of current NTA testing procedures., Student and teacher organizations demand the resignation of Education Minister Dharmendra Pradhan., Preparations for the upcoming NEET re-exam scheduled for the 21st are underway.
Published: 11 Jun 2026, 06:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented