ന്യൂഡൽഹി: ലോക്‌സഭയിലെ അംഗബലം 815 ആയി ഉയർത്തുന്നത് പാർലമെന്റിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും എം.പിമാർക്ക് ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം ഇല്ലാതാക്കുമെന്നും ശശി തരൂർ എം.പി. മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നയം രാജ്യത്തിന്റെ ക്ഷേമത്തിനായുള്ളതാണോ അതോ ഹ്രസ്വകാല രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതാണോ എന്ന് അദ്ദേഹം ചോദ്യം ചെയ്തു.
‘ഈ വിഷയത്തിൽ സർക്കാരിന്റെ ചിന്താഗതി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഹ്രസ്വകാല ചിന്തയാണോ-അവർ രാഷ്ട്രീയ താല്പര്യങ്ങൾക്കായാണോ പ്രവർത്തിക്കുന്നത്, അതോ രാജ്യത്തിന്റെ ക്ഷേമത്തെക്കുറിച്ചാണോ ചിന്തിക്കുന്നത്?’ എന്ന് തരൂർ ചോദിച്ചു.
നിലവിൽ 540 അംഗങ്ങളുള്ള സഭയിൽത്തന്നെ അംഗങ്ങൾക്ക് സംസാരിക്കാൻ ആവശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, 815 അംഗങ്ങളുള്ള ലോക്‌സഭയ്ക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സീറോ അവർ സമയത്ത് സംസാരിക്കാനുമുള്ള അവസരം നിലവിൽ ലഭിക്കുന്നില്ല. അംഗബലം 815 ആയാൽ എം.പിമാർ കൈയടിക്കാൻമാത്രം വരുന്നവരാകുമെന്നും തരൂർ പറഞ്ഞു.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ നവംബർ 30-ന് കേന്ദ്ര സർക്കാർ ഭരണഘടനാ (132-ാം ഭേദഗതി) ബിൽ, 2026 ലോക്‌സഭയിൽ അവതരിപ്പിക്കും. ലോക്‌സഭയിലെ പരമാവധി അംഗബലം 850 ആയി ഉയർത്താനാണ് ഈ നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 815 പ്രതിനിധികളും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള 35 പ്രതിനിധികളും ഉൾപ്പെടും.
പുതിയ ബിൽ പ്രകാരം ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും നിലവിലുള്ള ലോക്‌സഭാ സീറ്റുകളിൽ 50 ശതമാനത്തിന്റെ ഏകീകൃത വർധനയാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനൊപ്പം സംസ്ഥാന നിയമസഭകളിലെ സീറ്റുകളുടെ എണ്ണത്തിലും വർധനയുണ്ടാകും.
Content Highlights: Congress MP Shashi Tharoor criticized the Centre's Delimitation Bill to increase Lok Sabha seats to 815, warning that an oversized House would cripple parliamentary debates and reduce MPs to mere spectators.
Published: 29 Nov 2026, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented