ന്യൂഡൽഹി: പാർലമെന്റിൽ വരാനിരിക്കുന്ന മണ്ഡലപുനർനിർണയ (ഡീലിമിറ്റേഷൻ) ബിൽ പാസാകാനുള്ള ഭൂരിപക്ഷം സർക്കാരിനുണ്ടെന്ന് കേന്ദ്രം. നിലവിലെ സാഹചര്യത്തിൽ എട്ടുവോട്ടുകളെങ്കിലും അധികം ലഭിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്ന്. കഴിഞ്ഞ ദിവസങ്ങളിൽ, 18 വോട്ടുകളെങ്കിലും അധികം ലഭിക്കും എന്നായിരുന്നു കേന്ദ്രം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നത്.

To advertise here,

ഡീലിമിറ്റേഷൻ കമ്മീഷന്റെ കണ്ടെത്തലുകൾ ഒരു കോടതിയും ചോദ്യംചെയ്യാൻ കഴിയില്ല എന്നാണ് കേന്ദ്രവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ബില്ലിന്റെ വ്യവസ്ഥയിൽ തന്നെ അക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്. 11/2-ൽ അത് വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിനല്ലാതെ ഈ റിപ്പോർട്ട് ഡീലിമിറ്റേഷൻ കമ്മീഷന് കൊടുക്കാൻ കഴിയില്ല.

ഡീലിമിറ്റേഷൻ കമ്മീഷൻ സുതാര്യമല്ല എന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളും കേന്ദ്രം തള്ളിക്കളഞ്ഞു. ഡീലിമിറ്റേഷൻ കമ്മീഷഷന്റെ അംഗങ്ങളിൽ, ചെയർമാൻ സുപ്രീംകോടതി ജഡ്ജി ആയിരിക്കും, കൂടാതെ ചീഫ് ഇലക്ഷൻ കമ്മീഷണർ, സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസർമാർ അഞ്ച് എംപിമാർ, അതാത് സംസ്ഥാനങ്ങളിൽ നിന്ന് അഞ്ച് എംഎൽഎമാർ എന്നിവരാണ് ഉണ്ടാവുക.

അധ്യക്ഷന് പുറമെ 12 അംഗങ്ങൾ ഉൾപ്പെടുന്ന ഇത്തരമൊരു സംവിധാനം സുതാര്യമല്ലാ എന്ന് എങ്ങനെയാണ് പറയാൻ കഴിയുക എന്നാണ് സർക്കാർ വൃത്തങ്ങൾ ചോദിക്കുന്നത്. ബില്ല് പാസാകാനുള്ള ഭൂരിപക്ഷമുണ്ട്, 371 വോട്ടുകൾ കിട്ടുമെന്നും എട്ടുവോട്ടുകൾ അധികം ലഭിച്ച് ഡീലിമിറ്റേഷൻ ബില്ല് പാസാകുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കേന്ദ്രം സർക്കാർ.