
ശ്രീനഗർ: 2025-ലെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരിലെ സൂത്രധാരനെന്നു സംശയിക്കുന്ന ലഷ്‌കറെ തൊയ്ബ കമാൻഡർ മൂസ എന്ന ആസിഫ് ഫൗജിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. 2022 മുതൽ കശ്മീർ താഴ്‌വരയിൽ പ്രവർത്തിച്ചുവന്ന നാലംഗ പ്രധാന കമാൻഡർമാരിൽ അവശേഷിച്ച ഭീകരനാണ് ഇയാൾ. ഈ സംഘത്തിലെ മറ്റ് മൂന്നുപേരായ ജുനൈദ് ഭട്ട്, സുലൈമാൻ, യാസിർ എന്നിവരെ നേരത്തേ വിവിധ ഏറ്റുമുട്ടലുകളിലായി സേന വധിച്ചിരുന്നു. ചൊവ്വാഴ്ച ബദ്ഗം ജില്ലയിലെ ഖാൻസാഹിബ് ഗുർവത്കലനിൽ നടത്തിയ സംയുക്തനീക്കത്തിലാണ് ആസിഫ് ഫൗജിയെ വധിച്ചത്.
കുറച്ചുകാലമായി മൂസയ്ക്കുവേണ്ടി സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷംരൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് സേന പ്രത്യേക ഓപ്പറേഷൻ ആസൂത്രണം ചെയ്യുകയായിരുന്നു. ഈ വർഷം മേയിൽ ആരംഭിച്ച ‘ഓപ്പറേഷൻ ഷേരുവേലി’യുടെ ഭാഗമായാണ് ലഷ്‌കർ വേട്ടയും നടന്നത്.
മൂസയുടെ വധത്തോടെ ജമ്മു-കശ്മീരിലെ ലഷ്‌കറെ തൊയ്ബയുടെ പ്രധാന ശൃംഖല പൂർണമായും തകർന്നതായി സൈനികവൃത്തങ്ങൾ അവകാശപ്പെട്ടു. 2023 ഓഗസ്റ്റിൽനടന്ന ഹാലൻ ഭീകരാക്രമണം, ഡിസംബറിലെ ഡി.കെ.ജി., മേയിലെ കാണ്ടി, 2024 മേയിലെ ഷാസിതാർ, ജൂണിലെ ശിവ് ഖോരി, ഒക്ടോബറിലെ ഗഗൻഗീർ-ബട്ടപത്രി, 2025 ഏപ്രിലിലെ ബൈസരൺ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങൾക്കുപിന്നിൽ ഈ സംഘമായിരുന്നു.
Content Highlights: Security forces eliminate key Lashkar-e-Taiba commander in Pahalgam, dismantling the terrorist network involved in multiple attacks since 2022.
Published: 01 Oct 2026, 06:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented