
പാകിസ്താനിൽ ഭീകരക്യാമ്പുകൾ ഇപ്പോഴും സജീവമാണെന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങളുണ്ടായാൽ തിരിച്ചടിക്ക് ഇന്ത്യ സജ്ജമാണെന്നും വ്യക്തമാക്കി സേനാവിഭാഗങ്ങൾ.
കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞവർഷം മേയ് ഏഴിന് പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരക്യാമ്പുകൾ തകർത്ത ഓപ്പറേഷൻ സിന്ദൂർ നടന്നതിന്റെ ഒന്നാം വാർഷികവേളയിലായിരുന്നു വ്യാഴാഴ്ച. അന്ന് സേനാനീക്കങ്ങൾക്ക് നേതൃത്വംനൽകിയ കര, വ്യോമ, നാവികസേനാ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാരാണ് നിലപാട് വ്യക്തമാക്കിയത്.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്കുനേരേ പാകിസ്താന് കാര്യമായ ഒരു നാശനഷ്ടവും വരുത്താൻ സാധിച്ചിട്ടില്ലെന്ന് എയർമാർഷൽ അവധേഷ് കുമാർ ഭാരതി വ്യക്തമാക്കി. പാകിസ്താന് സംഭവിച്ച നാശനഷ്ടങ്ങൾ അവരുടെ 11 വ്യോമതാവളങ്ങൾക്കും 13 യുദ്ധവിമാനങ്ങൾക്കുമുണ്ടായ തകർച്ച ബോധ്യപ്പെടുത്തും. പാകിസ്‌താന്റെ നൂറിലേറെ സൈനികരാണ് കൊല്ലപ്പെട്ടത് -എയർമാർഷൽ ഭാരതി വ്യക്തമാക്കി.
പാകിസ്താന് സംഭവിച്ച നഷ്ടങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ സഹിതമാണ് ഓപ്പറേഷൻ സിന്ദൂർ വേളയിൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയതെന്ന് അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലഫ്. ജനറൽ രാജീവ് ഘായ് പറഞ്ഞു.
സംയോജിത പ്രതിരോധനീക്കങ്ങളിലൂടെ പാകിസ്‌താനിലെ ഭീകരവാദ ഉറവിടങ്ങളെ നിർവീര്യമാക്കുകയെന്ന തന്ത്രമാണ് ഇന്ത്യ നടത്തിയതെന്നും നാവികസേനാവിന്യാസത്തിലൂടെ പാകിസ്താന്റെ കടൽകടന്നുള്ള മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാനായെന്നും വൈസ് അഡ്‌മിറൽ എ.എൻ. പ്രമോദ് വ്യക്തമാക്കി. കര, വ്യോമ, നാവിക സേനകളുടെ യോജിപ്പിന്റെയും ഏകോപനത്തിന്റെയും ഫലപ്രദമായ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് ലഫ്. ജനറൽ സുബിൻ എ. മിനുവാല പറഞ്ഞു.
Content Highlights: First anniversary of the 2025 Operation Sindoor., Indian Armed Forces reaffirm readiness against Pakistan-based terror camps in 2026., Details on the destruction of 11 airbases and 13 warplanes during the operation.
Published: 08 May 2026, 04:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented