ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്‌ളോര്‍ മാറ്റ് നിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തതില്‍ ഒരു മരണം. നഗര്‍ത്താപേട്ടില്‍ ശനിയാഴ്ചയോടെയായിരുന്നു സംഭവം. മരിച്ചയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. 

To advertise here,

പുലര്‍ച്ചെ 3.15-നാണ് നിര്‍മാണ ശാലയില്‍ തീപ്പിടിത്തമുണ്ടായതായി അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിക്കുന്നത്. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് പ്രദേശത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

വെള്ളിയാഴ്ച ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന് സമീപം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.