ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന അതിർത്തി മേഖലയിൽ 150 കിലോമീറ്റർ നീളമുള്ള പുതിയ റോഡ് നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ദൗലത് ബേഗ് ഓൾഡിയിലേക്ക് ഗതാഗതസൗകര്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ശ്യോക് നദിയുടെ കിഴക്കൻ തീരത്തുകൂടിയാണ് ഈ റോഡ് നിർമ്മിക്കുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ഇതിനായുള്ള വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഡെപ്സാങിനും കാരക്കോറം ചുരത്തിനും തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓൾഡിയിലെ സൈനിക കേന്ദ്രങ്ങൾക്കും പുതിയ റോഡ് കൂടുതൽ സുരക്ഷയും വേഗത്തിലുള്ള കണക്ടിവിറ്റിയും ഉറപ്പാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള ദർബുക്-ശ്യോക്-ദൗലത് ബേഗ് ഓൾഡി റോഡിന് ഒരു ബദൽ പാതയായിട്ടാണ് പുതിയ റോഡ് വിഭാവനം ചെയ്യുന്നത്.
തീവ്രമായ തണുപ്പും മണ്ണിടിച്ചിലും ഹിമപാളികൾ ഉരുകിയുണ്ടാകുന്ന നദീജല പ്രവാഹവും കാരണം കടുത്ത വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രകൃതിയിലൂടെയാണ് റോഡ് കടന്നുപോകുക. അഞ്ച് ഘട്ടങ്ങളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ റോഡിന്റെ ഘടന വികസന സാധ്യതകൾ കൂടി കണക്കിലെടുത്താണ് നിശ്ചയിക്കുന്നത്.
അതിർത്തിയിൽ തടസ്സമില്ലാതെ സൈനികർ, ആയുധങ്ങൾ, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവ എത്തിക്കുന്നതിന് പുതിയ റോഡ് നിർമ്മാണം ഇന്ത്യക്ക് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: India plans a 150km new road along the eastern bank of the Shyok River in Eastern Ladakh., The project aims to enhance transport connectivity and security to Daulat Beg Oldie (DBO)., Border Roads Organisation (BRO) is preparing the detailed project report., Serves as an alternative route to the existing Darbuk-Shyok-DBO road., Will facilitate seamless movement of troops, weapons, and supplies near the Line of Actual Control (LAC).
Published: 02 Oct 2026, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented