ഇന്‍ഡോര്‍: വിവാഹത്തിനുശേഷം സിന്ദൂരമണിയുകയെന്നത്  ഹിന്ദുസ്ത്രീയുടെ കടമയാണെന്നും അതുപാലിക്കാത്തത് ഭാര്യ ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്നുമുള്ള വിചിത്ര വാദവുമായി മഹാരാഷ്ട്രയിലെ ഇന്‍ഡോര്‍ കുടുബ കോടതി. 

To advertise here,

അഞ്ചു വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് മാറി താമസിക്കുന്ന ഭാര്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ ഒമ്പത്  പ്രകാരം ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഇന്‍ഡോര്‍ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എന്‍.പി സിങ് പ്രസ്തുത വാദം പുറപ്പെടുവിച്ചത്.

ഭാര്യ കോടതിയില്‍ നല്‍കിയ മൊഴി പ്രകാരം സിന്ദൂരമണിഞ്ഞിരുന്നില്ലന്ന് സമ്മതിക്കുന്നു. ഹിന്ദു സ്ത്രീ വിവാഹിതയാണെന്ന് തെളിയിക്കുന്നതാണ് സിന്ദൂരമെന്നും മതപരമായ കടമയാണ് അതെന്നും മാര്‍ച്ച് ഒന്നിന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്ന് സ്ത്രീയും ആരോപിച്ചു. എന്നാല്‍ വാദം കേട്ടതിന് ശേഷം ഭര്‍ത്താവിനെതിരെ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ ഭാര്യയോട് തിരികെ പോകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.