ന്യൂഡൽഹി: പശ്ചിമബംഗാളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ വക പരിശീലനം. അംഗങ്ങൾക്ക് പാർലമെന്ററി നടപടിക്രമങ്ങളും കാര്യനിർവഹണവും സംബന്ധിച്ച് അവബോധം നൽകുന്നതിനാണ് അദ്ദേഹം എത്തിയത്. ഇക്കാര്യങ്ങളിൽ ലോക്‌സഭാ സെക്രട്ടേറിയറ്റും ബംഗാൾ നിയമസഭയും സംയുക്തമായാണ് കൊൽക്കത്തയിൽ രണ്ടു ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം നടത്തിയത്. പ്രേമചന്ദ്രനുൾപ്പെടെയുള്ളവർ പരിശീലകരായി.
പാർലമെന്ററിരംഗത്തെ പരിചയസമ്പത്തും വൈദഗ്ധ്യവും പരിഗണിച്ചാണ് പരിശീലകരെ നിയോഗിക്കുന്നത്. ‘നിയമനിർമാണ നടപടിക്രമങ്ങളും സ്വകാര്യ ബില്ലുകളും’ എന്ന വിഷയത്തിലായിരുന്നു പ്രേമചന്ദ്രന്റെ ക്ലാസ്. ബില്ലുകൾ സൂക്ഷ്മമായി പഠിച്ച്, വിവിധതലങ്ങളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തി ഭേദഗതി നിർദേശിക്കുന്നതിൽ ജനപ്രതിനിധികൾ അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ അദ്ദേഹം വിവരിച്ചു.
Content Highlights: NK Premachandran conducted a two-day orientation program for West Bengal MLAs., Training focused on parliamentary procedures and legislative bill drafting., The program was jointly organized by the Lok Sabha Secretariat and the West Bengal Legislative Assembly., Emphasis on evaluating the impact of bills and proposing amendments.
Published: 05 Jul 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented