കാസർകോട് : രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിൽ പങ്കെടുത്ത നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതിനെതിരെ സി.പി.എം. കാസർകോട് ഏരിയ കമ്മിറ്റി ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. പ്രതിഷേധപ്രകടനവും പൊതുയോഗവും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

To advertise here,

ജില്ലാ കമ്മിറ്റി അംഗം കെ.എ. മുഹമ്മദ് ഹനീഫ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ, കാസർകോട് ഏരിയാ സെക്രട്ടറി ടി.എം.എ. കരീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എച്ച്. കുഞ്ഞമ്പു, കെ.പി. സതീഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം. സുമതി, കെ.ആർ. ജയാനന്ദ, ജില്ലാ കമ്മിറ്റിയംഗം കെ.എ. മുഹമ്മദ് ഹനീഫ്, എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം ബിപിൻ രാജ് പായം തുടങ്ങിയവർ പങ്കെടുത്തു.