ദാവൂദ് ഇബ്രാഹിമിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം; പാരിതോഷികം വാഗ്ദാനം ചെയ്ത് എന്‍.ഐ.എ.


ദാവൂദ് ഇബ്രാഹിം | Photo: Mathrubhumi Library

ന്യൂഡല്‍ഹി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). 1993-ലെ മുംബൈ സ്‌ഫോടനപരമ്പരയിലെ മുഖ്യപ്രതിയാണ് ദാവൂദ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുംവിധത്തിലുള്ള എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്കാണ് എന്‍.ഐ.എ. 25 ലക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ദാവൂദിന്റെ അടുത്ത അനുയായി ഷക്കീല്‍ ഷേക്ക് അഥവാ ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും എന്‍.ഐ.എ. പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. 20 ലക്ഷം രൂപയാണ് ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ലഭിക്കുക.

ദാവൂദിന്റെ മറ്റ് അനുയായികളായ- ഹാജി അനീസ് അഥവാ അനീസ് ഇബ്രാഹിം ഷേക്ക്, ജാവേദ് പട്ടേല്‍ അഥവാ ജാവേദ് ചിക്‌ന, ഇബ്രാഹിം മുഷ്താഖ് അബ്ദുല്‍ റസാഖ് മേമന്‍ അഥവാ ടൈഗര്‍ മേമന്‍ എന്നിവരേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും എന്‍.ഐ.എ. പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ ഓരോരുത്തരേക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതമാണ് ലഭിക്കുക.

മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പിടികൂടാനുള്ള പ്രതികളാണ് ഇവര്‍ എല്ലാവരും. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരമാണ് എന്‍.ഐ.എ. തേടുന്നതെന്ന് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനിക്കെതിരേ എന്‍.ഐ.എ. ഫെബ്രുവരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlights: nia announces 25 lakh reward on dawood ibrahim


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented