അംരോഹ (ഉത്തര്‍പ്രദേശ്): ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗജ്രൗളയില്‍ സദ്ദാം അബ്ബാസി-അസ്മ ദമ്പതിമാരുടെ 26 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് സുഫിയാനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
നവംബര്‍ 10-നായിരുന്നു കുഞ്ഞിന്റെ ജനനം. ശനിയാഴ്ച രാത്രി ഉറങ്ങുന്നതിനായി ദമ്പതിമാർ കുഞ്ഞിനെ കട്ടിലില്‍ ഒപ്പം കിടത്തുകയായിരുന്നു. കുടുംബാംഗങ്ങള്‍ പറയുന്നതനുസരിച്ച്, ഉറക്കത്തില്‍ മാതാപിതാക്കള്‍ അറിയാതെ തിരിഞ്ഞുകിടന്നതോടെ കുഞ്ഞ് അവര്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങുകയായിരുന്നു.
ഞായറാഴ്ച രാവിലെ, കുഞ്ഞിന് പാല് കൊടുക്കാന്‍ അസ്മ ഉണര്‍ന്നപ്പോള്‍ കുഞ്ഞ് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടന്‍തന്നെ ഗജ്രൗള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും പരിശോധനയ്ക്കു ശേഷം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ശ്വസന പ്രശ്നങ്ങളും പിന്നീട് മഞ്ഞപ്പിത്തവും ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ മാതാപിതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കുഞ്ഞിന്റെ മരണത്തില്‍ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
Content Highlights: Tragic incident in UP: A 26-day-old infant died after being crushed between sleeping parents. Family dispute arose after the unfortunate demise. Read more.
Published: 10 Dec 2025, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented