തൃശ്ശൂർ: എടമുട്ടം കൊല്ലാറ സ്വദേശി ജ്യോതി(32)യെയും  കുഞ്ഞിനെയും ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ പാവറട്ടി സ്വദേശിയായ ഓട്ടോഡ്രൈവറെ ഈസ്റ്റ്പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും സുഹൃത്തായ ഒാട്ടോഡ്രൈവറും തമ്മിൽ കുറച്ചുകാലമായി സൗഹൃദത്തിലായിരുന്നു. ഇവർ ഇടക്കിടെ ലോഡ്ജിൽ മുറിയെടുത്തിരുന്നതായി ജീവനക്കാർ പറയുന്നു. രണ്ടു വർഷം മുൻപ്‌ ഇയാൾക്കെതിരേ യുവതി പോലീസിൽ പീഡനപരാതി നൽകിയിരുന്നു.

To advertise here,

ലോഡ്ജിലാക്കി താൻ പോയശേഷം വിളിച്ചിട്ട് യുവതി ഫോൺ എടുക്കുന്നില്ലെന്നുപറഞ്ഞാണ് ഇയാൾ ലോഡ്ജിലെത്തിയത്. മുറി തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. സുഹൃത്ത് പോലീസിനെയും അഗ്നി രക്ഷാ സേനയെയും വിവരമറിയിച്ചു. ഇവരെത്തിയാണ്‌ മുറി പൊളിച്ച്‌ അകത്തു കടന്നത്‌. സുഹൃത്തിന്റെയും വിവാഹബന്ധം വേർപെടുത്തിയ യുവതിയുടെയും വീട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. യുവതി ഗർഭിണിയാണെന്ന് തങ്ങൾക്കറിയില്ലായിരുന്നെന്നാണ് ലോഡ്ജ് ജീവനക്കാർ പറയുന്നത്.

27-നാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. മുറിയുടെ വാതിൽ തുറക്കാതെയതോടെ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്. ബഹുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയിലെ 108-ാം നമ്പർ മുറിയിൽ കട്ടിലിലായിരുന്നു മൃതദേഹങ്ങൾ.

സിറ്റി എ.സി.പി. എം. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോഡ്ജിൽ പരിശോധന നടത്തിയത്. രാത്രി വൈകിയും പരിശോധന തുടർന്നു. മൃതദേഹങ്ങൾ മെഡിക്കൽകോളേജ് മോർച്ചറിയിലേക്കു മാറ്റുമെന്നും ബുധനാഴ്ച പോസ്റ്റുമോർട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.