സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റർ ഗ്ലെൻ മാക്സ്വെല്ലും ഭാര്യ വിനി രാമനും പെൺകുഞ്ഞ് പിറന്നു. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞാണിത്. മായിയ മാക്‌സ്‌വെൽ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇൻസ്റ്റഗ്രാമിലൂടെ ദമ്പതികൾ തങ്ങളുടെ കുഞ്ഞിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. 'ഞങ്ങളുടെ സ്വപ്നസുന്ദരി എത്തിയിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് മായിയുടെ ജനനം താരം അറിയിച്ചത്.
മാക്‌സ്‌വെൽ-വിനി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. ഇവരുടെ ആദ്യ മകൻ ലോഗൻ മാവെറിക് മാക്‌സ്‌വെൽ 2023 സെപ്റ്റംബർ 11-നാണ് ജനിച്ചത്. ലോഗന് ഇപ്പോൾ ഒരു കുഞ്ഞനിയത്തി കൂടി എത്തിയതോടെ തങ്ങളുടെ കുടുംബം കൂടുതൽ സന്തുഷ്ടമായെന്ന് ദമ്പതികൾ പങ്കുവെച്ചു.
2013 ഡിസംബറിലാണ് മാക്സ്വെല്ലും വിനിയും ആദ്യമായി തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാകുകയായിരുന്നു. 2017-ലാണ് ഇവർ തങ്ങളുടെ ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. തുടർന്ന് 2020 ഫെബ്രുവരിയിൽ നിശ്ചയവും 2022 മാർച്ച് 27-ന് വിവാഹവും നടന്നു. മെൽബണിൽ വെച്ച് നടന്ന വിവാഹാഘോഷങ്ങളിൽ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകളും തമിഴ് ബ്രാഹ്‌മണ രീതിയിലുള്ള ചടങ്ങുകളും ഉൾപ്പെട്ടിരുന്നു.
തന്റെ ക്രിക്കറ്റ് കരിയറിലെ മറ്റൊരു പ്രധാന ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് മാക്സ്വല്ലിന് പെൺകുഞ്ഞ് പിറക്കുന്നത്. 2025 ജൂണിൽ അദ്ദേഹം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 149 ഏകദിന മത്സരങ്ങളിൽ നിന്നായി 3,990 റൺസും 77 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 2015-ലും 2023-ലും ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അദ്ദേഹം അംഗമായിരുന്നു. പ്രത്യേകിച്ച് 2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ താരം നേടിയ 201* റൺസ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഏകദിനങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ട്വന്റി-20 ഫോർമാറ്റിൽ മാക്‌സ്‌വെൽ ഇപ്പോഴും സജീവമാണ്.
സഹതാരങ്ങളും കായിക ലോകത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഇൻസ്റ്റഗ്രാമിലൂടെ താരത്തിനും കുടുംബത്തിനും ആശംസകൾ നേരുന്നത്.
Content Highlights: Australian cricketer Glenn Maxwell and wife Vini Raman blessed with a baby girl named Maija Maxwell., This is their second child, following their first son born in September 2023., The couple got married in March 2022 following Christian and Tamil Brahmin traditions., Maxwell retired from ODI cricket in June 2025 but continues to play T20 cricket.
Published: 19 Aug 2026, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented