
അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദു സേന സ്ഥാപിച്ച നാഥൂറാം ഗോഡ്സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ജാംനഗര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നും സംഭവം.
ഗോഡ്സെയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിച്ചത്. ഗോഡ്സെയുടെ ഓര്‍മയ്ക്കായി പ്രതിമ സ്ഥാപിക്കുമെന്ന് നേരത്തെ ഹിന്ദു സേന പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനുള്ള അനുമതി പ്രാദേശിക ഭരണകൂടം നിഷേധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ജാംനഗറിലെ ഹനുമാന്‍ ആശ്രമത്തിന് സമീപം സംഘടിച്ചെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിച്ചത്.
ഗാന്ധി വധക്കേസില്‍ ഗോഡ്സെയുടെ വധശിക്ഷ നടപ്പാക്കിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള മണ്ണ് ഉപയോഗിച്ച് ഗ്വാളിയോറിലെ മഹാസഭ ഓഫീസില്‍ ഗോഡ്സെ പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജും പ്രഖ്യാപിച്ചിരുന്നു.
content highlights: Nathuram Godses statue vandalised by Congress in Gujarat's Jamnagar
Published: 16 Nov 2021, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented