ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ’ഗഗൻയാൻ’ വിക്ഷേപണം വൈകാൻ സാധ്യത. ഗഗൻയാനിനു മുന്നോടിയായി നടത്തേണ്ട, ആളില്ലാ പരീക്ഷണദൗത്യം 2027 ഫെബ്രുവരിക്ക് മുൻപ്‌ നടക്കാൻ സാധ്യതയില്ലെന്ന് ഐ.എസ്.ആർ.ഒ.യിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

To advertise here,

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ശേഷി തെളിയിക്കുന്ന ആദ്യ ദൗത്യമായതിനാൽ പരമാവധി സുരക്ഷ ഉറപ്പാക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.

ദൗത്യം ഈവർഷം ഡിസംബറിൽ നടത്താനാണ് പദ്ധതിയിട്ടിരുന്നത്. സാങ്കേതികമായ ക്രമീകരണങ്ങളും സുരക്ഷാ പരിശോധനകളും മറ്റും തുടരുന്നതിനാൽ വിക്ഷേപണം നിശ്ചയിച്ച സമയപരിധിക്കപ്പുറത്തേക്ക് നീളും. 80 ശതമാനം ജോലികൾ പൂർത്തിയായിക്കഴിഞ്ഞു.

ഹ്യൂമനോയിഡ് റോബോട്ടായ വ്യോമിത്രയെ (Vyomitra) ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂളിന് ഇതിനകം അനുമതി ലഭിച്ചുകഴിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.  ക്രൂ മൊഡ്യൂൾ ശ്രീഹരിക്കോട്ടയിൽ എത്തുന്നതോടെ മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ സജ്ജമാക്കിയ എൽവിഎം3 (LVM3) റോക്കറ്റുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.