
ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ച് പുതിയ സംഘടനയുമായി കെ. അണ്ണാമലൈ രംഗത്തെത്തിയതിന് പിന്നാലെ ആരും ബിജെപി വിട്ട് പോകരുത് എന്ന അഭ്യർത്ഥനയുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ചെന്നൈയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു പാർട്ടി വിട്ട് പോകരുതെന്നും ബിജെപിയിൽ തന്നെ തുടരണമെന്നും അദ്ദേഹം പാർട്ടിപ്രവർത്തകരോട് അഭ്യർത്ഥിച്ചു.
'മറ്റുള്ള പാർട്ടിയിലേക്കോ സംഘടനയിലേക്കോ ബിജെപി പ്രവർത്തകർ പോകരുതെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി. നിങ്ങൾ പാർട്ടിയിൽ തുടരൂ. ലോകത്തിലെ തന്നെ നമ്പർ വൺ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്കൊപ്പമുണ്ട്'- അദ്ദേഹം പറഞ്ഞു.
അണ്ണാമലൈ ബിജെപിക്ക് യാതൊരു തരത്തിലുള്ള വെല്ലുവിളിയുമല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വലി ഒരു പാർട്ടിയാണ്. നിരവധി നേതാക്കൾ പാർട്ടി വിട്ടുപോയിട്ടുണ്ട്. അവർ പിന്നീട് പാർട്ടിയിൽ വീണ്ടും വന്നു ചേർന്നിട്ടുണ്ട്. അണ്ണാമലൈ പോയത് പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കെ. അണ്ണാമലൈ ബിജെപി വിട്ട് പുതിയ സംഘടന രൂപീകരിച്ചത്. വി ദ ലീഡേഴ്സ് എന്ന സംഘടനയ്ക്കാണ് അദ്ദേഹം രൂപം കൊടുത്തത്. ഓൺലൈൻ വഴി ഇതിനകം തന്നെ 14 ലക്ഷത്തിലേറെ പേർ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.
Content Highlights: Nainar Nagendran requests BJP members not to leave the party., Reassurance that K. Annamalai's exit poses no threat to the BJP., Mention of K. Annamalai's new organization 'V The Leaders'., Emphasis on party stability and support for PM Narendra Modi.
Published: 06 Jun 2026, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented