ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്ടോബർ 4 മുതൽ ഒക്ടോബർ 10 വരെ ഏഴ് ദിവസത്തേക്കാണ് ജാമ്യം. ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായിട്ടാണ് ജാമ്യം അനുവദിച്ചത്.
ഡൽഹിയിലും ബിഹാറിലുമായി നടക്കുന്ന രണ്ട് ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ അഹമ്മദ് ഇബ്രാഹിം വ്യക്തമാക്കി. ഈ വർഷം മാർച്ച് മാസത്തിലും സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഇമാമിന് 10 ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
കോടതിയുടെ പ്രത്യേക ഉത്തരവ് ഇതുവരെ കണ്ടിട്ടില്ലെങ്കിലും സാധാരണയായി മുന്നോട്ടുവെക്കുന്ന ജാമ്യവ്യവസ്ഥകൾ ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിഭാഷകൻ അഹമ്മദ് ഇബ്രാഹിം പറഞ്ഞു.
Published: 22 Sept 2026, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented