ലാലിഗയിൽ കുതിപ്പ് തുടരുകയാണ് ബാഴ്‌സ. ഏഴ് മത്സരങ്ങൾ അവസാനിക്കുമ്പോൾ എല്ലാ മത്സരവും ജയിച്ച് ഒന്നാമതാണ് ഹാൻസി ഫ്‌ളിക്കും സംഘവും. അടിച്ചുകൂട്ടിയതാകട്ടെ 31 ഗോളുകൾ. റാഫിഞ്ഞ്യയും ലമിൻ യമാലും ആന്തണി ഗോർഡനും മികച്ച ഫോമിലാണ്. എതിരാളികൾ ആരായാലും വലനിറയ്ക്കുകയാണ് ബാഴ്‌സ. മറുവശത്ത് റയൽ പരുങ്ങലിലാണ്. ഏഴ് മത്സരങ്ങളിൽ രണ്ട് മത്സരം തോറ്റ് നാലാമതാണ് ടീം. മഡ്രിഡ് ഡർബിയിലടക്കം തോറ്റത് ഹൊസെ മൗറീന്യോയ്ക്കും സംഘത്തിനും ക്ഷീണമാണ്. ഇനി എൽക്ലാസിക്കോയെത്തുമ്പോൾ മത്സരം തീപാറുമെന്നുറപ്പ്. ആരാകും വെന്നിക്കൊടി പാറിക്കുക? ബാഴ്‌സയുടെ അപരാജിത കുതിപ്പ് തടയാൻ റയലിനാകുമോ?

To advertise here,