ന്യൂഡൽഹി: ഡല്‍ഹിയില്‍ അതിഷി മന്ത്രിസഭയിലെ പുതുമുഖമായി മുകേഷ് അഹ്ലാവത്ത്. സുൽത്താൻപുർ മജ്‌റ എം.എൽ.എ.യായ മുകേഷ് ശനിയാഴ്ച അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. കെജ് രിവാള്‍ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗെഹലോത്ത്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവര്‍ പുതിയ മന്ത്രിസഭയിലും തുടരും.

To advertise here,

സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാർ ആനന്ദിന്റെ രാജിയെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് മുകേഷ് മന്ത്രിയായെത്തുന്നത്‌. കെജ്‌രിവാൾ മന്ത്രിസഭയിൽ നിന്നും രാജിവെച്ച ആനന്ദ് കഴിഞ്ഞ ഏപ്രിലിൽ പാർട്ടി വിട്ടിരുന്നു. 

മുഖ്യമന്ത്രിയുൾപ്പെടെ ഏഴ് മന്ത്രിമാരാണ്‌ ഡൽഹി മന്ത്രിസഭയിൽ പരമാവധിയുണ്ടാവുക. എന്നാൽ, ഇതുവരെ ആറുപേരുകൾ മാത്രമേ എ.എ.പി. നിർദേശിച്ചിട്ടുള്ളൂ. 

പുതിയ ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ലെഫ്. ഗവർണർ വി.കെ. സക്സേന മുമ്പാകെയാകും സത്യവാചകം ചൊല്ലുക.

ഈമാസം 26-നും 27-നും നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കഴിഞ്ഞദിവസം എ.എ.പി. തീരുമാനിച്ചിരുന്നു. അപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് പദ്ധതി.