ന്യൂഡൽഹി: 2047-ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾ വികസിത രാജ്യത്തിന്റെ ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടർന്നു അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്.
രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അവസരം തന്നു. അതില്‍ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. പുതിയ ഊര്‍ജവും പുതിയ വിശ്വാസവും നല്കുന്ന ബജറ്റായിരിക്കും. നിർണായക ബില്ലുകൾ ഈ സമ്മേളനത്തിലുണ്ട്. പരിഷ്കാരങ്ങൾക്ക് ശക്തി പകരുകയാണ് ലക്ഷ്യം. 2047-ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കും. യുവാക്കൾ ഭാവിയിൽ വികസിത ഇന്ത്യയുടെ ഗുണഭോക്താക്കളാകും.
ഈ ബജറ്റ് സമ്മേളനത്തിൽ എം.പി.മാരെല്ലാം വികസിത ഭാരതം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സംഭാവന നൽകും. പ്രത്യേകിച്ച്, യുവ എം.പിമാരെ സംബന്ധിച്ച് ഇത് ഒരു സുവർണാവസരമാണ്. അവർ വികസിത രാജ്യത്തിന് സാക്ഷിയാകും. ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
മൂന്നാം അവസരത്തിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നവീകരണവും നിക്ഷേപവും സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിത്തറയാണ്. ഈ സമ്മേളനത്തിൽ നിരവധി ബില്ലുകളും ഭേദഗതികളും ചർച്ച ചെയ്യും. വിശദമായ ചർച്ചകൾക്ക് ശേഷം ഇവ നിയമങ്ങളായി രൂപീകരിക്കും. സ്ത്രീശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: India to be Developed Nation by 2047, says modi
Published: 31 Jan 2025, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented