കേന്ദ്ര ബജറ്റിൽ കേരളം അ‌വഗണിക്കപ്പെട്ടതിൽ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരേ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ബജറ്റ് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും അ‌പക്വമായ പ്രസ്താവനകളാണ് നടത്തിയതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

To advertise here,

'കേരളം പിന്നാക്കം നില്‍ക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞാല്‍ എന്തെങ്കിലും തരാമെന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. ഇവരുടെയൊക്കെ തറവാട്ടില്‍ നിന്നുള്ള ഔദാര്യമല്ല, നികുതിയില്‍ നിന്നുള്ള വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ചോദിച്ചത്. ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും എന്ന സമീപനമാണ് സ്വീകരിക്കുന്നത്' -അ‌ദ്ദേഹം കൂട്ടിച്ചേർത്തു.