
ബികാനേര്‍ (രാജസ്ഥാന്‍): വികാരഭരിതമായിരുന്നു ബികാനേറിലെ നാല്‍ വ്യോമതാവളത്തിലെ രംഗങ്ങള്‍. 62 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയെ സേവിച്ച മിഗ്-21ന്റെ അവസാന 'പ്രവൃത്തിദിനം.' എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് തന്നെ മിഗ്-21ന്റെ അവസാന ഔദ്യോഗികപറക്കലില്‍ പൈലറ്റായി. നാലില്‍ ഈ മാസം 18-നും 19-നുമായിരുന്നു അത്.
''1960-കളില്‍ വ്യോമസേനയിലെത്തിയപ്പോഴേ ഒരു പടക്കുതിരയെപ്പോലെയായിരുന്നു മിഗ്-21. അത് അങ്ങനെത്തന്നെ തുടര്‍ന്നു. 1985-ലാണ് എന്റെ ആദ്യത്തെ മിഗ്-21 അനുഭവം. അന്ന് തേജ്പുരില്‍ മിഗ്ഗിന്റെ ടൈപ്പ്-77 ഞാന്‍ പറത്തി. പറപ്പിക്കാന്‍ സുഖമുള്ള ഗംഭീരവിമാനമാണത്. അതു പറത്തിയവര്‍ക്കെല്ലാം മിഗിന്റെ നഷ്ടം അനുഭവപ്പെടും'' -സിങ് പറഞ്ഞു.
വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ ജയ്ദീപ് സിങ് യുദ്ധമുന്നണിയില്‍ മിഗ്-21 നല്‍കിയ ചരിത്രസംഭാവനകള്‍ അനുസ്മരിച്ചു. '1965-ലെയും '71-ലെയും യുദ്ധത്തില്‍ തിളങ്ങുന്നപ്രകടനമാണ് ആ വിമാനം നടത്തിയത്. 1999-ല്‍ കാര്‍ഗിലില്‍ മിഗിന്റെ പ്രകടനം നാം കണ്ടു. ഇന്ത്യയില്‍ കടന്നുകയറിയ പാക് അറ്റ്ലാന്റിക് വിമാനം അതു വെടിവെച്ചിട്ടു. 2019-ല്‍ എഫ്-16നെ വീഴ്ത്തി വാര്‍ത്തകളില്‍നിറഞ്ഞു.''
36 മിഗ് വിമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. സെപ്റ്റംബര്‍ 26-ന് ചണ്ഡീഗഢില്‍നടക്കുന്ന ചടങ്ങില്‍ അവയ്ക്ക് സേന ഔദ്യോഗികയാത്രയയപ്പുനല്‍കും. റഷ്യന്‍നിര്‍മിത മിഗിന്റെ സ്ഥാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് ഏറ്റെടുക്കും.
ബോളിവുഡിലേക്ക് ഒരു പറക്കല്‍
നാലിലെ വ്യോമസേനാ താവളം ഓഗസ്റ്റ് 18-നും 19-നും പതിവിനു വിപരീതമായി താരപരിവേഷത്തിലായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ 'ലവ് ആന്‍ഡ് വാറി'നായി മിഗ്-21 ആ ദിവസങ്ങളില്‍ പറന്നു. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിക്കി കൗശലും അഭിനയിക്കുന്ന സിനിമയുടെ ഇതിവൃത്തം പുറത്തായിട്ടില്ല. എന്നാല്‍, യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ത്രികോണ പ്രണയകഥയാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: mig 21 retires from indian army
Published: 26 Aug 2025, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented