ഇംഫാൽ: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് കേരളത്തിനു പിന്നാലെ മണിപ്പുരിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കേരളത്തിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമ്പോൾ, മണിപ്പൂരിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും പുറമെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

To advertise here,

മണിപ്പൂരിൽ ഗവർണറുടെ നിർദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്. ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ, കൗൺസിൽ ഓഫ് ഹയർ സെക്കൻഡറി എജുക്കേഷൻ, സി.ബി.എസ്.ഇ. തുടങ്ങിയ എല്ലാ ബോർഡുകൾക്കും കീഴിലുള്ള സ്‌കൂളുകൾക്കും, സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് കോളേജുകൾക്കും സർവകലാശാലകൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.

തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് സ്‌പെയിൻ - അർജന്റീന ഫൈനൽ.