ഭോപ്പാല്‍: ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനം തട്ടിയെടുത്ത് പാകിസ്താനിലേക്ക് കടത്തിക്കൊണ്ട് പോകുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുപ്പത്തിനാലുകാരനെ പോലീസ് പിടികൂടിയത്. 

To advertise here,

ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തില്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. ചൊവ്വാഴ്ച രാത്രി വൈകി ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഷൂജല്‍പുരില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് അരുണ്‍ ശര്‍മ അറിയിച്ചു. 

ഭീഷണിസന്ദേശത്തെ തുടര്‍ന്ന് ഭോപ്പാല്‍ വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഭോപ്പാലില്‍ നിന്ന്  മുംബൈയിലേക്ക് പോകേണ്ട വിമാനം സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് യാത്ര തിരിച്ചത്. 

 

 

Content Highlights: Man Threatens To Hijack Planes From Bhopal, Indore, Take Them To Pakistan