ജയ്പുർ: ബോംബ് ഭീഷണിയെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് നിന്ന് വരികയായിരുന്ന വിമാനം അടിയന്തരമായി ജയ്പുരിൽ ഇറക്കി. ന്യൂഡൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ടിയിരുന്ന വിമാനമാണ് ജയ്പുരിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ബോംബ് ഭീഷണിക്ക് പിന്നാലെയാണ് നടപടിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം.
എയർ ഇന്ത്യയുടെ AI-2030 ബോയിങ് ഡ്രീംലൈനർ വിമാനമാണ് ജയ്പുരിലിറക്കിയത്. ഡൽഹിയിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് ജയ്പുർ വിമാനത്താവളം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
വിമാനം ലാൻഡ് ചെയ്തയുടൻ സുരക്ഷാജീവനക്കാരെത്തി പരിശോധന നടത്തി. യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷമായിരുന്നു വിവിധ സുരക്ഷാവിഭാഗങ്ങളുടെ പരിശോധന നടന്നത്. സന്ദേശം വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
വ്യാജ ഭീഷണി വന്ന ഉറവിടം കണ്ടെത്തുന്നതിനായി സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Air India flight AI-2030 from Frankfurt to New Delhi diverted to Jaipur due to a hijack threat., The Boeing Dreamliner landed safely at Jaipur airport around 9:45 AM on Wednesday., Security agencies conducted thorough inspections after passengers were safely disembarked., Air India offered rescheduled travel or full refunds to affected passengers.
Published: 14 Oct 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented