ഷാർജ: ക്യാപ്റ്റനെ ആക്രമിച്ച് ഫ്ലൈദുബായ് വിമാനം റാഞ്ചാൻ ഒമാൻ കോ- പൈലറ്റ് ശ്രമിച്ച സംഭവത്തിൽ അന്വേഷണ വിവരങ്ങൾ പുറത്തുവിട്ട് യു.എ.ഇ. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു ഹമാം അൽ- ഹമ്മാമി ലക്ഷ്യമിട്ടതെന്ന് യു.എ.ഇ. അന്വേഷണത്തിൽ കണ്ടെത്തൽ. പ്രചോദനമായത് വേൾഡ് ട്രേഡ് സെന്റർ ആക്രമണം. ഹമാം അൽ- ഹമ്മാമി 2017 മുതൽ തീവ്രവാദ ആശയങ്ങൾ ആകൃഷ്ടനായിരുന്നെന്നും ലക്ഷ്യമിട്ടത് ചാവേർ ആക്രമണത്തിനാണെന്നും വെളിപ്പെടുത്തൽ.

To advertise here,

ഹമാം അൽ- ഹമ്മാമി 2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്തിരുന്നു. ബോക്‌സിങ്ങിലും ഇയാൾ പരിശീലനം നേടി. മുൻപ് രണ്ടുതവണ ടെൽ അവീവിലേക്ക് വിമാനത്തിൽ യാത്ര ചെയ്തു. ഫ്‌ളൈ ദുബായിൽ ചേർന്നത് സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം. എന്നാൽ, ഇയാളുടെ തീവ്രവാദ പശ്ചാത്തലത്തെക്കുറിച്ച് സൂചനകൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പൈലറ്റിനെ ആക്രമിച്ചപ്പോൾ കോക്കപിറ്റ് വാതിൽ തുറന്നത് മടക്കയാത്രയിൽ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റെന്ന് യു.എ.ഇയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. കോഡ് ഉപയോഗിച്ചാണ് വാതിൽ തുറന്നത്. വിമാനം പിന്നീട് നിയന്ത്രിച്ചതും സൗദിയിൽ ഇറക്കിയതും വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റ്. ആക്രമണത്തിന് ബാഹ്യപ്രേരണ ഉണ്ടായിട്ടില്ലെന്നും മൊഴിയുണ്ട്.