മുംബൈ: മഹാരാഷ്ട്ര ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യകക്ഷികൾക്ക് വൻമുന്നേറ്റം. സംസ്ഥാനത്തെ 12 ജില്ലാ പരിഷത്തുകളിലേക്കും 125 പഞ്ചായത്ത് സമിതികളിലേക്കും ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പരിഷത്തുകളിൽ ലാത്തൂരിൽ മാത്രമാണ് കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായത്. 58 അംഗ ലാത്തൂർ ജില്ലാ പരിഷത്തിൽ 23 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 12 സീറ്റുകൾ ലഭിച്ച അജിത് പവാറിന്റെ എൻസിപി ഇവിടെ കിങ് മേക്കറാകും. ബിജെപിക്ക് 18 സീറ്റുണ്ട്.
പുണെ ജില്ലാ പരിഷത്ത് എൻസിപി തൂത്തുവാരി. 73 അംഗ പുണെ ജില്ലാ പരിഷത്തിൽ 58 സീറ്റുകളാണ് എൻസിപിക്ക് ലഭിച്ചത്. കൊൽഹാപുരിലും സതാറയിലും എൻസിപിക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. സോളാപുർ, ഏഴിടങ്ങളിൽ ബിജെപിക്കും മൂന്നിടങ്ങളിൽ ശിവസേനയ്ക്കും മുന്നിലെത്താനായിട്ടുണ്ട്.
പഞ്ചായത്ത് സമിതികളിലും ബിജെപിയാണ് മുന്നിലുള്ളത്. 48 പഞ്ചായത്ത് സമിതികളിൽ ബിജെപി മുന്നേറ്റം സൃഷ്ടിച്ചപ്പോൾ 31 ഇടങ്ങളിൽ എൻസിപിയും മുന്നേറി. 23 ഇടങ്ങളിൽ ശിവസേനയും മുന്നിലെത്തി. എട്ടിടങ്ങളിലാണ് കോൺഗ്രസിന് മുന്നിലെത്താനായത്.
റായ്ഗഢ്, രത്‌നഗിരി, സിന്ധുദുർഗ്, പുണെ, സത്താറ, സാംഗ്ലി, സോലാപുർ, കോലാപുർ, ഛത്രപതി സംഭാജിനഗർ, പർഭാനി, ധാരാശിവ്, ലാത്തൂർ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് ആദ്യം വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്, എന്നാൽ ജനുവരി 28 ന് ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് അത് മാറ്റി വെക്കുകയായിരുന്നു.
Content Highlights: Maharashtra Local Body Polls: BJP-Led Alliance Secures Dominant Victory
Published: 09 Feb 2026, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented