
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അംഗം ഇ-സിഗററ്റ് ഉപയോഗിച്ചെന്ന പരാതിയുമായി ലോക്‌സഭയിൽ ബിജെപി അംഗം അനുരാഗ് സിങ് ഠാക്കൂർ. അംഗത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും തൃണമൂൽ അംഗങ്ങൾ ഒന്നടങ്കം നിഷേധിച്ച് രംഗത്തെത്തി.
അനുരാഗ് താക്കൂറിന് പിന്തുണയുമായി ബിജെപി അംഗങ്ങളും എഴുന്നേറ്റ് ബഹളമുണ്ടാക്കിയതോടെ, ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയെടുക്കുമെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കി. പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകാനും ആവശ്യപ്പെട്ടു.
രാജ്യത്ത് നിരോധിച്ച ഇ-സിഗററ്റ് സഭയിൽ അനുവദിച്ചിട്ടുണ്ടോ എന്നായിരുന്നു സ്പീക്കറോട് അനുരാഗ് ഠാക്കൂറിന്റെ ചോദ്യം. ടിഎംസിയിലെ ഒരു എംപി ഇ-സിഗററ്റ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ച ശേഷം അനുരാഗ് താക്കൂർ സ്പീക്കർക്ക് പരാതി നൽകി.
പരിഭാഷയില്ല, മറുപടിയും
ചോദ്യോത്തരവേളയിൽ ജലശക്തി മന്ത്രാലയവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് അംഗം ഉന്നയിച്ച ചോദ്യത്തിന്റെ ഹിന്ദി പരിഭാഷ ലഭ്യമല്ലാത്തതിനാൽ മന്ത്രി സി.ആർ. പാട്ടീലിന് കൃത്യമായി മറുപടി നൽകാനായില്ല. ഇംഗ്ലീഷ് ചോദ്യത്തിന്റെ ഹിന്ദി പരിഭാഷ സാങ്കേതികതടസ്സം കാരണം ലഭിച്ചില്ല.
മൂന്നാമതും അംഗത്തോട് ചോദ്യം ഉന്നയിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടത് സഭയിൽ കൂട്ടച്ചിരിക്ക് ഇടയാക്കി. ഇതിനിടെ ഉദ്യോഗസ്ഥഗാലറിയിൽനിന്ന് മറുപടിക്കുറിപ്പ് മന്ത്രിക്ക് കൈമാറിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
Content Highlights: BJP MP Anurag Thakur raises a complaint in Lok Sabha about a TMC member allegedly vaping an e-cigarette. Speaker Om Birla vows action if proven.
Published: 12 Dec 2025, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented