ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജീത് സിങ് ചന്നിയെ നിലംപരിശാക്കിയത് സര്‍ക്കാര്‍ സ്‌കൂളിലെ തൂപ്പുജോലിക്കാരിയുടെ മകന്‍.
കരാര്‍ ശുചീകരണത്തൊഴിലാളിയായ ബല്‍ദേവ് കൗറിന്റെ മകന്‍ ലാഭ് സിങ്ങാണ് 37,000-ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചന്നിയെ വീഴ്ത്തിയത്. ബര്‍ണാല ജില്ലയിലെ ഉഗോകെ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ലാഭ് സിങ്ങിന്റെ അമ്മ ബല്‍ദേവ് ജോലി ചെയ്യുന്നത്.
മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടയുടമയാണ് ലാഭ് സിങ്. രണ്ടു മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച ചന്നിയെ ഭാദൗര്‍ മണ്ഡലത്തിലാണ് ലാഭ് പരാജയപ്പെടുത്തിയത്. ഈ വിജയത്തിലൂടെ ലാഭ് പ്രശസ്തിയിലേക്ക് കുതിച്ചുയരുകയും ചെയ്തു.
മകന്‍ വന്‍വിജയം നേടി നിയമസഭയിലെത്തിയെങ്കിലും താന്‍ തൊഴില്‍ ഉപേക്ഷിക്കാനില്ലെന്ന് ബല്‍ദേവ് കൗര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം, ഇവര്‍ മകനോടും പറഞ്ഞിട്ടുണ്ട്. ചൂലിന് എന്റെ ജീവിതത്തിന്റെ പ്രധാനഭാഗമാണ്. ഞാന്‍ സ്‌കൂളിലെ ജോലി തുടരും-ബല്‍ദേവ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.
മകന്‍ ഈ വിജയം നേടിയതില്‍ അതിയായ സന്തോഷമുണ്ട്, പ്രത്യേകിച്ച് സിറ്റിങ് മുഖ്യമന്ത്രിയെ തോല്‍പിച്ചതില്‍. പക്ഷെ ഞാന്‍ എന്റെ ജോലി തുടരുക തന്നെ ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ ജീവിതമാര്‍ഗമാണ്. കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ ജോലിയില്‍നിന്നുള്ള പണം എന്നെ സഹായിക്കും- അവര്‍ കൂട്ടിച്ചേര്‍ത്തു.
2013-ലാണ് ലാഭ്, ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ദര്‍ശന്‍ സിങ് ഡ്രൈവറാണ്. ലാഭിന്റെ ഭാര്യ വീര്‍പാല്‍ കൗര്‍ തയ്യല്‍ജോലിക്കാരിയും. തിരഞ്ഞെടുപ്പു പ്രചാരണത്തിന് പണം ഇല്ലാതിരുന്നതിനാല്‍ സുഹൃത്തുക്കളും അഭ്യുദയാകാംക്ഷികളുമാണ് ഇതിനാവശ്യമായ സഹായം ചെയ്തുകൊടുത്തത്.
Content Highlights: labh singh's mother who defeated charanjit channi says she will continue job
Published: 13 Mar 2022, 01:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented