ശ്രീനഗർ: കഴിഞ്ഞ ആഴ്ച സിആർപിഎഫ് ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ടും അയാളുടെ സഹായിയേയും സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്.

To advertise here,

നവംബർ 11-ന് കുൽഗാമിലെ മിർ ബസാറിനു സമീപമുള്ള സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സി.ആർ.പി.എഫ്) പോസ്റ്റിന് നേരെ രണ്ട് ഭീകരർ വെടിയുതിർക്കുകയും മൂന്ന് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു ജവാന്റെ നില ഗുരുതരമാണ്. വെടിയുതിർത്ത ശേഷം ഭീകരർ പിന്നീട് വനമേഖലയിലേക്ക് കടന്നുകളയുകയായിരുന്നു.

കുൽഗാം ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിൽ കിഷ്ത്വാർ ജില്ലയിൽ ഭീകരർ ബാബി ചന്ദ്, യാശ്പാൽ കുമാർ എന്നീ രണ്ട് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.