ന്യൂഡല്‍ഹി: വ്യവസായിയും ലോക്‌സഭാംഗവുമായ നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹചടങ്ങില്‍ നൃത്തംചെയ്ത് മൂന്ന് വനിതാ എംപിമാർ. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്, തൃണമൂല്‍ എംപി മഹുവ മൊയിത്ര, എന്‍സിപി എംപി സുപ്രിയ സുലേ എന്നിവരാണ് വിവാഹവേദിയില്‍ നൃത്തച്ചുവടുകളുമായി കൈയടി നേടിയത്.

To advertise here,

നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സംഗീത് നൈറ്റി'ലായിരുന്നു എംപിമാരും വേദിയില്‍ നൃത്തച്ചുവടകളുമായെത്തിയത്. 'ഓംശാന്തി ഓം' സിനിമയിലെ ഗാനത്തിനായിരുന്നു മൂവരും ചുവടുവെച്ചത്. നവീന്‍ ജിന്‍ഡാലും എംപിമാര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേര്‍ന്നു. എംപിമാരുടെ നൃത്തത്തിന് പുറമേ ജിന്‍ഡാല്‍ സഹോദരന്മാര്‍ നൃത്തംചെയ്യുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിന്റെ ചെയര്‍മാനും കുരുക്ഷേത്ര ലോക്‌സഭ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയുമാണ് നവീന്‍ ജിന്‍ഡാല്‍. നവീന്‍ ജിന്‍ഡാലിന്റെ ഏകമകള്‍ യശ്വസിനി ജിന്‍ഡാലിന്റെ വിവാഹചടങ്ങാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. പ്രമുഖ വ്യവസായ കുടുംബമായ സൊമാനി കുടുംബത്തിലെ അംഗമായ ശാശ്വത് സൊമാനിയാണ് വരന്‍.