
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി.) പിന്നാലെ സാമൂഹികമാധ്യമത്തിൽ പുതിയ മുന്നേറ്റമായി ‘ഇഷ്ക് കരോ പാർട്ടി’ പ്രഖ്യാപിച്ച് സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. യുദ്ധമല്ല, സ്നേഹമാണ് വേണ്ടതെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള പാർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ച് ജസ്റ്റിസ് കട്ജു തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റിട്ടു.
പാർട്ടിയുടെ രക്ഷാധികാരിയാണ് താനെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇഷ്ക് പാർട്ടിയെ സംശയിക്കുന്നവരോട് സ്നേഹം നിർമിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് ജസ്റ്റിസ് കട്ജുവിന്റെ മറുപടി. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയ്ത്രയെ അദ്ദേഹം പാർട്ടിയിലേക്ക് ക്ഷണിച്ചു.
അദ്ദേഹത്തിന്റെ എക്സിലെ കുറിപ്പുകൾപ്രകാരം, അമേരിക്കയിലെ ന്യൂജഴ്‌സിയിൽ ജോലിചെയ്യുന്ന ഇർഫാൻ അലിയാണ് ഇഷ്ക് പാർട്ടിയുടെ അധ്യക്ഷൻ. പാർട്ടിയുടെ വെബ്‌സൈറ്റും ഇൻസ്റ്റഗ്രാം അക്കൗണ്ടും മറ്റും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. ഇഷ്ക് പാർട്ടിയെ തമാശയായും വാലന്റൈൻസ് ദിന പരിപാടി പോലെയുമൊക്കെ ചിലർ തെറ്റിദ്ധരിച്ചുവെച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ പ്രശ്നങ്ങളെ നേരിടാനുള്ളൊരു വഴിയാണ് മുന്നേറ്റം. ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാനാണിത്. ജാതിമതവർഗഭേദമന്യേ എല്ലാവരും ഒന്നിച്ചുനിന്നെങ്കിൽമാത്രമേ ജനസമരം നയിക്കാനാകൂ -പാർട്ടിയുടെ ലക്ഷ്യമായി ജസ്റ്റിസ് കട്ജു കുറിച്ചു. പാർട്ടിക്ക് വേറേ പേരിട്ടുകൂടേയെന്ന് ചിലർ ചോദിച്ചെങ്കിലും പേരുമാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ജെ.പി.യുടെ കടുത്ത വിമർശകനായ ജസ്റ്റിസ് കട്ജു യുവജനങ്ങളോട് ഇഷ്ക് പാർട്ടിയിൽ ചേരാൻ അഭ്യർഥിച്ചു. സി.ജെ.പി.ക്കൊപ്പം ജന്തർമന്തറിലെ സമരത്തിനു പോയവരെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നുണ്ട്. രാജ്യംമുഴുവൻ ചോർച്ചയാണെങ്കിലും ചോദ്യച്ചോർച്ച മാത്രമാണ് സി.ജെ.പി.യുടെ വിഷയമെന്ന് ജസ്റ്റിസ് കട്ജു വിമർശിച്ചു.
Content Highlights: Justice Markandey Katju launches 'Ishq Karo Party' based on the philosophy of love., The party aims to address national issues through unity beyond caste and religion., Irfan Ali, based in New Jersey, is named as the party president., Katju criticizes the CJP and urges youth to join his new movement., Digital infrastructure including a website is currently under development.
Published: 09 Jun 2026, 06:44 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented