ന്യൂഡൽഹി: ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാന്മാർക്കുനേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വിവരം ധരിപ്പിച്ച് സിആർപിഎഫ്. കുൽഗാമിലെ ചെക്ക് പോസ്റ്റിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനും തുടർനടപടികൾ വിലയിരുത്തുന്നതിനും ആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം വിളിച്ചതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രണ്ടേകാലോടെയാണ് വെടിവെപ്പു നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ സിആർപിഎഫ് ജവാന്മാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം കടന്നുകളഞ്ഞു. രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അനന്ത്‌നാഗിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളതായും ആദ്യ പതിനഞ്ചു സെക്കൻഡിൽ മുപ്പത് തവണയോളം വെടിയുതിർക്കപ്പെട്ടുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. പിന്നാലെ വീണ്ടും ഒരു ഡസനോളം വെടിയുതിർക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ആക്രമണത്തിന് പിന്നാലെ ചെക്ക് പോസ്റ്റിൽ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: CRPF jawans attacked by bikers at a check post in Kulgam, Jammu and Kashmir., Three jawans injured, with one in critical condition and admitted to Anantnag GMC., Attackers fired around 30 rounds in the first 15 seconds, captured on CCTV., Union Home Ministry called a high-level meeting to review the security situation and decide on further actions.
Published: 11 Nov 2026, 06:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented